'സന്തോഷ കണ്ണീരാണ്..ഒടുവിൽ സത്യം ജയിച്ചു'; വികാരനിർഭരനായി മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്
കൊച്ചി; സിസ്റ്റർ അഭയ കേസിൽ 28 വർഷങ്ങൾക്ക് ശേഷം കോടതി വിധി പറഞ്ഞപ്പോൾ വികാരാധീനനായി മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്. അന്ന് കേസിൽ തന്റെ മേൽ ഉദ്യോഗസ്ഥർ അട്ടിമറി നടത്തുവെന്ന് ആരോപിച്ച് സിബിഐയിൽ നിന്ന് രാജിവെച്ച് ഉദ്യോഗസ്ഥനാണ് വർഗീസ്.സർവ്വീസ് അവസാനിക്കാൻ 10 വർഷം ബാക്കി നിൽക്കേയായിരുന്നു വർഗീസ് വിരമിച്ചത്.കേസിലെ വിധി സത്യത്തിന്റെ വിജയമാണെന്ന് വർഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണുകൾ നിറഞ്ഞ് കൊണ്ടായിരുന്നു വർഗീസിന്റെ പ്രതികരണം.
സത്യമാണെന്ന് ഉറപ്പുണ്ടെങ്കിൽ അതാര് തിരുത്താൻ ആവശ്യപ്പെട്ടാലും ഞാൻ ചെയ്യില്ല. സർവ്വീസിൽ നിന്ന് വിരമിക്കാനുള്ളത് തന്റെ സ്വന്തം തിരുമാനം തന്നെയായിരുന്നു. 10 വർഷമാണ് എനിക്ക് സർവ്വീസ് ബാക്കി ഉണഅടായിരുന്നത്. വിരമിക്കരുതെന്നും ട്രാൻസ്ഫർ നൽകാമെന്നുമെല്ലാം വാഗ്ദാനങ്ങൾ ഉണ്ടായി. എന്നാൽ ട്രാൻസ്ഫർ സ്വീകരിച്ചിരുന്നെങ്കിലും ജനം തന്നെ തെറ്റായി വിലയിരുത്തിയേനെ, അതെന്റെ ഇമേജിനെ തന്നെ ബാധിച്ചേനെ. കൂടെ ജോലി ചെയ്തവർ ഡിഐജി വരെ ആയി.പക്ഷേ പശ്ചാത്താപമില്ല, സത്യം ജയിച്ചു, വർഗീസ് പറഞ്ഞു.

Recommended Video

കേസിൽ വ്യക്തമായ തെളിവുണ്ടായിരുന്നു. എന്നെ സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ മേലുദ്യോഗസ്ഥൻ പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ തനിക്ക് മനസുണ്ടായിരുന്നില്ല, ശിക്ഷ വലുതായാലും ചെറുതായാലും തനിക്ക് സംതൃപ്തിയുണ്ടെന്നും വർഗീസ് പറഞ്ഞു.
കേസില്‍ പ്രതികളായ ഫാ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്നാണ് സിബിഐ പ്രത്യേക കോടതി വിധി. 28 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നത്. 23 ന് കസിൽ ശിക്ഷ വിധിയ്ക്കും. 1992 മാര്‍ച്ച് 27-നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു.












Click it and Unblock the Notifications