കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംഘടന പ്രവര്‍ത്തനം തുടങ്ങി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിക്കുകയും, അവരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കുവാനും വയനാട്ടില്‍ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.

wayanad

കോണ്‍ഗ്രസ് ജില്ലാഭാരവാഹികളുടെ യോഗം ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തൊഴിലാളി മേഖലയിലെ പ്രധാന പോഷകസംഘടനകളിലൊന്നായ ദേശീയ അസംഘിടത തൊഴിലാളി കോണ്‍ഗ്രസിന്റെ വയനാട് ജില്ലാകമ്മിറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിക്കുകയാണെന്നും, അവര്‍ക്ക് ആശാകേന്ദ്രമായി പ്രവര്‍ത്തിക്കണമെന്നും കല്‍പ്പറ്റ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സംസാരിച്ചു.

അസംഘടിതമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഒരു ശക്തമായ കൂട്ടായ്മ ഇല്ലെന്നുള്ളതാണ്. ഇതിന് പരിഹാരാമായാണ് സംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. ആശാ വര്‍ക്കേഴ്‌സ്, അംഗണ്‍വാടി വര്‍ക്കേഴ്‌സ്, ഹോസ്പിറ്റല്‍ ജീവനക്കാര്‍, തോട്ടം തൊഴിലാളികള്‍, ലോഡിംഗ് തൊഴിലാളികള്‍, ലോട്ടറി തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തുടങ്ങി നാനാ മേഖലകളിലുള്ള അസംഘടിത തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ആനുകൂല്യങ്ങള്‍ നേടികൊടുക്കുന്നതിനും, അവരുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് ഈ സംഘടന രൂപീ കൃതമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ഒ.വി അപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ പി.വി ബാലചന്ദ്രന്‍, എക്‌സ്. എം.എല്‍.എ എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, സി.പി വര്‍ഗീസ്, കെ.വി പോക്കര്‍ഹാജി, കെ.കെ വിശ്വനാഥന്‍, ഗോപിനാഥന്‍ മാസ്റ്റര്‍, സംഘടനയുടെ സംസ്ഥാന ഭാര വാഹികളായ പി.കെ.എം ബഷീര്‍, ഗോപി പടിഞ്ഞാറത്തറ, ദാമോദരന്‍, എം.എ ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
The unorganized labor organization started in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X