Get Updates
Get notified of breaking news, exclusive insights, and must-see stories!

സികെ ഷാദിയയ്ക്കും ആര്‍.കീര്‍ത്തിയ്ക്കും 2026-27 ലെ റായ് ഫെലോഷിപ്പ്; ഷെഫീന യൂസഫലിക്ക് മേയറുടെ കൈയടി

കൊച്ചി : റിസ്ഖ് ആര്‍ട്ട് ഇനിഷ്യേറ്റീവ് (RAi) നടപ്പാക്കുന്ന റായ് ഫെലോഷിപ്പ് 2026-27 വര്‍ഷത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. കലാജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ നില്‍ക്കുന്ന കലാകാരന്മാര്‍ക്ക് പിന്തുണ നല്‍കി കലാപരമായ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെലോഷിപ്പ് നല്‍കുന്നത്.

സ്വര്‍ണവില കുറയാന്‍ കാത്തിരുന്നവര്‍ക്ക് വന്‍തിരിച്ചടി; ജനുവരിക്ക് ശേഷം റെക്കോഡിലേക്ക് കുതിക്കാന്‍ പൊന്ന്
സ്വര്‍ണവില കുറയാന്‍ കാത്തിരുന്നവര്‍ക്ക് വന്‍തിരിച്ചടി; ജനുവരിക്ക് ശേഷം റെക്കോഡിലേക്ക് കുതിക്കാന്‍ പൊന്ന്

സി.കെ ഷാദിയ, ആര്‍.കീര്‍ത്തി എന്നിവരാണ് ഇത്തവണത്തെ റായ് ഫെലോഷിപ്പ് ജേതാക്കള്‍. ഫോര്‍ട്ട് കൊച്ചിയിലെ പെപ്പര്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ ജേതാകള്‍ക്ക് മേയര്‍ വികെ മിനിമോള്‍ ഫെലോഷിപ്പ് കൈമാറി. കൊച്ചി കോര്‍പ്പറേഷന്‍ എന്നും കലാകാരന്മാര്‍ക്കും കലാരംഗത്തിനും ഒപ്പമാണെന്ന് പറഞ്ഞ മേയര്‍ കൊച്ചിയുടെ പൈതൃകം കലാസമ്പന്നമാണെന്നും ഓര്‍മിപ്പിച്ചു.

Shefeena Yusuf Ali

കൊച്ചി കോര്‍പ്പറേഷന്റെ ആര്‍ട്ട് ആന്‍ഡ് ക്യുറേറ്ററായി ബോസ് കൃഷ്ണമാചാരിയെ നിയോഗിച്ചതും കോര്‍പ്പറേഷന്റെ കലാരംഗത്തോടുള്ള പ്രതിബന്ധതയാണെന്നും കൂട്ടിച്ചേര്‍ത്തു. റിസ്ഖ് ആര്‍ട്ട് ഇനിഷ്യേറ്റീവ് വഴി ഷെഫീന യൂസഫലി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേയര്‍ ആശംസയും നേര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ഫെലോഷിപ്പ് ജേതാക്കളായ മിബിന്‍ ഭാസ്‌കര്‍, യാസിര്‍ എന്നിവരുടെ കലാസൃഷ്ടികളും വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

ഓണത്തിന് സ്പെഷ്യൽ വന്ദേഭാരത് വരുമോ? തിരക്ക് കുറക്കാൻ 112 സർവ്വീസുകളുമായി റെയിൽവെ
ഓണത്തിന് സ്പെഷ്യൽ വന്ദേഭാരത് വരുമോ? തിരക്ക് കുറക്കാൻ 112 സർവ്വീസുകളുമായി റെയിൽവെ

വരുന്ന പത്ത് ദിവസം ഈ സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാകും. കേരള ലളിതകലാ അക്കാദമിയുടെ വാര്‍ഷിക കലാപ്രദര്‍ശനത്തില്‍ പങ്കെടുത്ത കലാകാരന്മാരില്‍ നിന്നാണ് ഫെലോഷിപ്പിനായുള്ള ചുരുക്കപ്പട്ടികയും ജേതാക്കളെയും തിരഞ്ഞെടുത്തത്. കലാപരമായ മികവ്, സാംസ്‌കാരിക പ്രതിബദ്ധത തുടങ്ങിയവ പരിഗണിച്ചാണ് ജേതാക്കളെ തിരഞ്ഞടുത്തത്.

റായ് ഫെലോഷിപ്പിലൂടെ ഓരോ വര്‍ഷവും കേരളത്തില്‍ നിന്നുള്ള പ്രതിഭാശാലികളായ കലാകാരന്മാരെ പിന്തുണയ്ക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്നും, സ്വന്തം കലാപ്രവര്‍ത്തനം കൂടുതല്‍ ആഴത്തില്‍ വികസിപ്പിക്കാനും പുതിയ സാധ്യതകള്‍ തേടാനും ആവശ്യമായ പിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നും റിസ്ഖ് ആര്‍ട്ട് ഇനിഷ്യേറ്റീവ് സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഷെഫീന യൂസഫലി പ്രതികരിച്ചു.

Shefeena Yusuf Ali

കേരളത്തിലെ കലാകാരന്‍മാര്‍ക്ക് ആഗോള വേദി ഉറപ്പാക്കുകയാണെന്നും കേരളത്തിന്റെ കലാമികവ് ഉയര്‍ത്തിപിടിക്കുകയാണ് റിസ്ഖ് ആര്‍ട്ട് ഇനിഷ്യേറ്റീവെന്നും റിസ്ഖ് ആര്‍ട്ട് ഇനിഷ്യേറ്റീവ് ചീഫ് ക്യൂറേറ്ററും ക്രിയേറ്റീവ് ഡയറക്ടറുമായ മീന വാരി വ്യക്തമാക്കി.

അന്താരാഷ്ട്ര കലാകാരന്‍മാര്‍ അടക്കം ഭാഗമാകുന്ന എക്‌സിബിഷനുകള്‍, പാനല്‍ചര്‍ച്ചകള്‍ ഉള്‍പ്പടെ ഒരുക്കി കേരളത്തിലെ കലാകാരന്‍മാര്‍ക്ക് ആഗോള വേദിയാണ് ഷെഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള റിസ്ഖ് ആര്‍ട്ട് ഇനീഷേറ്റീവ് നല്‍കുന്നത്. ഇന്തോ അറബ് സാംസ്‌കാരിക വൈവിധ്യത്തിന്റെ സംഗമവേദി കൂടിയാണ് യുഎഇയില്‍ അടക്കം സംഘടിപ്പിച്ച പല പ്രദര്‍ശനങ്ങളും.

സ്വര്‍ണവില വൈകീട്ട് വന്‍ കുതിപ്പില്‍; കേരളത്തില്‍ വില മാറി, പവന് ഒന്നര ലക്ഷത്തിലേക്കോ?
സ്വര്‍ണവില വൈകീട്ട് വന്‍ കുതിപ്പില്‍; കേരളത്തില്‍ വില മാറി, പവന് ഒന്നര ലക്ഷത്തിലേക്കോ?

മലയാളം-അറബ് സംസ്‌കാരത്തിന്റെയും ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെയും ആഴമേറിയ ചരിത്ര ബന്ധങ്ങളിലേക്ക് എക്‌സിബിഷന്‍ വിരല്‍ചൂണ്ടുന്ന പ്രദര്‍ശങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പശ്ചിമേഷ്യയിലെ കലാകാരന്‍മാരെ അബുദാബിയിലെ റിസ്ഖ് ആര്‍ട്ട് ഇനിഷ്യേറ്റീവ് ആസ്ഥാനത്ത് എത്തിച്ച് സൗജന്യമായി ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും നല്‍കി വരുന്നു.

Shefeena Yusuf Ali

കേരള ലളിത കലാ അക്കാദമിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. വ്യവസായ മേഖലയിലെ സംരംഭങ്ങള്‍ക്ക് പുറമെയാണ് കലാപ്രവര്‍ത്തനത്തില്‍ കൂടി ഷെഫീന യൂസഫലി സജീവമായത്. യുഎഇ ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷെഫീന യൂസഫലി, യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎയും, കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ആര്‍ട്ടില്‍ മാസ്റ്റര്‍ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.

അതിന് ശേഷം, കലയില്‍ പിഎച്ച്ഡിയും ചെയ്തു വരികയാണ്. കലാകാരന്‍മാരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഷെഫീന യൂസഫലിയുടെ നേതൃത്വത്തില്‍ റിസ്ഖ് ആര്‍ട്ട് ഇനീഷേറ്റീവിന് തുടക്കം കുറിച്ചത്. ഇന്ന് കേരളത്തിലെ നിരവധി കലാകാരന്‍മാര്‍ക്ക് വലിയ പിന്തുണയാണ് റിസ്ഖ് ആര്‍ട്ട് ഇനീഷേറ്റീവ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+