കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകളില്‍ കൗണ്ടറുകള്‍ തുടങ്ങിയേക്കും; ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം

  • By Anupama
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചു.കേരളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുന്നത്. ഇനി മുതല്‍ ഒരു പുതിയ അറിയിപ്പ് ഉണ്ടാവുന്നത് വരെ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കും മദ്യവില്‍പ്പന. സംസ്ഥാനത്തെ ബാറുകള്‍ ഇതിനകം തന്നെ അടച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരേയും 93 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ കോഴിക്കോട് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

bevrages

കേരളത്തില്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവൃത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മദ്യ വില്‍പ്പന നിരോധിച്ചാല്‍ സാമൂഹ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നതാണ് കാരണം. അതേസമയം ബാറുകള്‍ അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം വാങ്ങുന്നതിനായി ബാറുകളില്‍ കൗണ്ടറുകള്‍ തുടങ്ങുന്ന കാര്യത്തെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ബീവറേജസ് എം.ഡിയുമായുള്ള കൂടികാഴ്ച്ചക്ക് ശേഷം എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനാണ് തീരുമാനം അറിയിച്ചത്. ബാറുകളില്‍ കൗണ്ടറുകളിലൂടെ പാര്‍സര്‍ കൊടുക്കുന്ന കാര്യമാണ് ആലോചിക്കുന്നകെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടക്കില്ലയെന്ന സര്‍ക്കാരിന്റെ പിടിവാശി സംസ്ഥാനത്തെ കൂടുതല്‍ അപടകത്തിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വം മുന്‍ നിര്‍ത്തിയാണ് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്നത്. കേരളത്തിലെ പല ബീവറേജസ് ഔട്ടലെറ്റിന് മുന്നിലും ജനങ്ങള്‍ തുട്ടുരുമ്മിയാണ് നില്‍ക്കുന്നത്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് ഒരു വശത്തേക്ക് പറയുകയും മറുവശത്ത് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

കോഴിക്കോട് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് ബീവറേജ് കോര്‍പ്പറേഷന് മുന്നില്‍ ക്യൂ നിന്നവര്‍ക്കെതിരെ പൊലീസ് ലാത്തി വീശിയിരുന്നു. വടകരയിലായിരുന്നു സംഭവം. പത്തിലധികം പേര്‍ ഒത്തുകൂടുന്നതിനും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നതിനും വിലക്കുണ്ടെന്നിരിക്കെയാണ് ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കനത്ത ക്യൂ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇവരെ ലാത്തി വീശി ഒാടിക്കുകയായിരുന്നു.

English summary
The Working Hours Of beverages rescheduled Due to Coronavirus Outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X