കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷയുടെ നക്ഷത്ര ദീപങ്ങൾ തിളങ്ങി; ക്രിസ്തുമസ് ആഘോഷത്തിനൊരുങ്ങി ലോകം..കൊവിഡ് നിയന്ത്രണങ്ങളോടെ

Google Oneindia Malayalam News

തിരുവനന്തപുരം; കാത്തിരുന്ന ക്രിസ്തുമസ് ആഘോഷം അടുത്തെത്തിയെങ്കിലും കൊവിഡ് തീർത്ത പ്രതിസന്ധിയിൽ തരിച്ച് നിൽക്കുകയാണ് ലോകം. അതുകൊണ്ട് തന്നെ ആഘോഷങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കി സുരക്ഷിതത്വത്തിന് പ്രാധാന്യം നല്കിയുള്ളതാണ് ഇത്തവണത്തെ ക്രിസ്തുമസ് ഓരോ ക്രിസ്തുമസ് കാലത്തിന്‍റെയും നല്ല ഓര്‍മ്മകളായി നില്‍ക്കുന്ന പാതിരാ കുര്‍ബാനയും സൗഹൃദ സന്ദർശനങ്ങളുമെല്ലാം ഇത്തവണ നിയന്ത്രണങ്ങളോടെ മാത്രമാണ് നടക്കുക.

christmas


കൊവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യമായതിനാലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനിൽക്കുന്നതിനാലും ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കൊവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടം ലോകത്തെ ഭീതിയിലാഴ്ത്തുന്ന പശ്ചാത്തലത്തിൽ
വത്തിക്കാനിൽ പ്രതിരോധ നടപടികളുടെ ഭാഗമായി, ജനസമ്പർക്കം ഒഴിവാക്കിക്കൊണ്ട് ഓൺലൈനിലൂടെയാണ് പോപ് ഫ്രാൻസിസ് വിശ്വാസികളോട് സംവദിച്ചത്.

സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ മാര്‍പാപ്പയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ പതിവ് പോലെ 24 രാത്രി കുര്‍ബാനയോടു കൂടി ആരംഭിക്കും.മാർപ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗമായ ഉർബി അറ്റ് ഓർബി ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്ക് നടക്കും.എന്നിരുന്നാലും പരമിതമായ ആളുകൾക്ക് മാത്രമേ പങ്കെടുക്കാൻ അനുമതി ഉള്ളൂ.

ലോകത്ത്‌ ആദ്യമായി കോവിഡ്‌ വാക്‌സിനേഷന്‍ ആരംഭിച്ച യുകെയില്‍ പുതിയ ഇനം കൊവിഡ്‌ വൈറസ്‌ ബാധ പടർന്നതോടെ ക്രിസ്തുമസ് ആഘോഷങ്ങൾ തന്നെ റദ്ദ് ചെയ്തു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.ക്രിസ്‌മസ്‌ ദിവസം മാത്രമേ ആളുകള്‍ക്ക്‌ പരിമിതമായ രീതിയില്‍ കൂട്ടം കൂടാന്‍ അനുവാദമുള്ളു. പശ്ചിമേഷ്യൻ രാജ്യങ്ങളും അതിർത്തികൾ അടച്ചിരിക്കുകയാണ്.

ഇന്ത്യയിലും ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.പുതിയ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഇതിനോടകം തന്നെ ചില സംസ്ഥാനങ്ങൾ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്,മണിപ്പൂർ,ഹിമാചൽ പ്രദേശ്,പഞ്ചാബ്,കർണാടക എന്നീ സംസ്ഥാനങ്ങളാണ് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലും കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ ഉൾപ്പെടെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ നടത്താന്‍ അനുമതിയുള്ളൂ.

ക്രിസ്തുമസ് വിപണി

ക്രിസ്തുമസ് വിപണികൾ സജീവമാണെങ്കിലും കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കടകൾ കയറി ഇറങ്ങി സാധനങ്ങൾ വാങ്ങുന്നത് ഇത്തവണ കുറഞ്ഞിട്ടുണ്ട്. പലരും ഓൺലൈനായാണ് ഇക്കുറി സാധനങ്ങൾ വാങ്ങുന്നത്. ലോക്ക് ഡൗൺ കാലത്ത് പലവീട്ടകങ്ങളിലും കേക്കുകൾ തയ്യാറാക്കാൻ തുടങ്ങിയതോടെ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടില്‌ തന്നെയാണ് പലരും കേക്കുകൾ തയ്യാറാക്കുന്നത്. എങ്കിലും എല്ലായിടങ്ങളിലും ആഘോഷങ്ങൾക്കായി നക്ഷത്രങ്ങളും പൂൽക്കൂടും ഒരുക്കുന്നുണ്ട്.

കര്‍ഷക സമരം: രാഹുലിന്റെ പ്രകടനത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്; മാര്‍ച്ചില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ്കര്‍ഷക സമരം: രാഹുലിന്റെ പ്രകടനത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്; മാര്‍ച്ചില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ്

കോളേജുകൾ ജനുവരി നാലിന് തുറക്കും.. ശനിയാഴ്ച പ്രവൃത്തി ദിനം..ക്ലാസുകളുടെ സമയക്രമത്തിലും മാറ്റംകോളേജുകൾ ജനുവരി നാലിന് തുറക്കും.. ശനിയാഴ്ച പ്രവൃത്തി ദിനം..ക്ലാസുകളുടെ സമയക്രമത്തിലും മാറ്റം

കർഷക സമരം ഒരു മാസത്തിലേക്ക്, ക്രിസ്തുമസ് ദിനത്തിൽ കർഷകരുമായി സംവദിക്കാൻ പ്രധാനമന്ത്രികർഷക സമരം ഒരു മാസത്തിലേക്ക്, ക്രിസ്തുമസ് ദിനത്തിൽ കർഷകരുമായി സംവദിക്കാൻ പ്രധാനമന്ത്രി

യുകെയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയ 11 പേർക്ക് കൊവിഡ്; സഹയാത്രികരായ 50 പേർ ക്വാറന്റീനിൽയുകെയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയ 11 പേർക്ക് കൊവിഡ്; സഹയാത്രികരായ 50 പേർ ക്വാറന്റീനിൽ

Recommended Video

cmsvideo
തൃശ്ശൂര്‍: കടകളും കച്ചവടക്കാരും ഒരുങ്ങി;പ്രതീക്ഷയോടെ ക്രിസ്‌തുമസ്‌ വിപണി

English summary
The world is getting ready to celebrate Christmas with Covid restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X