അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ കയറി ഉറങ്ങിക്കിടക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ കയറി ഉറങ്ങിക്കിടക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
മലപ്പുറം: വാതിലിന്റെ ലോക്ക് തകര്‍ത്ത് അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ കയറി ഉറങ്ങിക്കിടക്കുന്ന എസ്.ഇ വിഭാഗത്തില്‍ പെട്ട യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി പീടിക കണ്ടി ചിന്നക്കുട്ടന്റെ മകന്‍ രതീഷ് (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 23ന് അര്‍ദ്ധ രാത്രി ഒരു മണിയോടെയാണ് സംഭവം.
28വയസ്സുകാരിയായ യുവതിയും കുടുംബവും ഒന്നിച്ചു താമസിക്കുന്ന അടച്ചുറപ്പില്ലാത്ത വീടിന്റെ വാതിലിന്റെ ലോക്ക് തകര്‍ത്താണ് പ്രതി വീടിനകത്ത് കയറിയത്. പ്രതി യുവതി കിടക്കുന്ന റൂമിലെത്തിയെങ്കിലും ശബ്ദം കേട്ടുണര്‍ന്ന യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍കയറി യുവതി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി രതീഷ് (28).
സ്ഥിരം മദ്യപാനിയായ ഇതേ പ്രതി നാല് മാസം മുന്‍പ് യുവതിയുടെ സഹോദരിക്ക് നേരെയും പീഡന ശ്രമം നടത്തിയിരുന്നതായും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറിയതിനും എസ്.ഇ വിഭാഗത്തില്‍പെട്ട യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതി പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി പീടിക കണ്ടി ചിന്നക്കുട്ടന്റെ മകന്‍ രതീഷിനെതിരെ ശക്തമായ ണിയമ നടപടി സ്വീകരിക്കണമെന്നും പ്രതി ഇനി ഇത്തരത്തിലുള്ള പ്രവൃത്തി നടത്താന്‍ ഭയപ്പെടണമെന്നുമാണ് നാട്ടുകാരുടെ വികാരം.












Click it and Unblock the Notifications