നാടക, സിനിമ നടന്‍ സിവി ദേവ് അന്തരിച്ചു
കോഴിക്കോട്: നാടക, സിനിമ നടന്‍ സി വി ദേവ് അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. സദയം, ഈ പുഴയും കടന്ന്, മനസിനക്കരെ, ഉള്ളം, ഉറുമ്പുകള്‍ ഉറങ്ങാറില്ല, സുഖമായിരിക്കട്ടെ, മിഴി രണ്ടിലും. ചന്ദ്രോത്സവം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമ 'യാരോ ഒരാള്‍'. ചെറിയ വേഷങ്ങളാണെങ്കിലും പ്രേക്ഷകരുടെ മനസില്‍ എന്നും തിളങ്ങി നിന്നിരുന്നു അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍. കോഴിക്കോട് സ്വദേശിയാണ്.













Click it and Unblock the Notifications