കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ പ്രതിസന്ധി അവസാനിക്കുന്നു..? ലിബര്‍ട്ടി ബഷീര്‍ ഒറ്റപ്പെടുന്നോ?

തിയറ്റര്‍ സമരം അവസാനിച്ചേക്കും. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടും. തിയറ്റര്‍ ഉടമകള്‍ ചര്‍ച്ചയ്ക്ക തയറാകുമെന്നും സൂചന.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: സിനിമ മേഖലയെ പ്രതിന്ധിയിലാക്കിയ തിയറ്റര്‍ സമരം അവസാനിച്ചേക്കുമെന്ന് സൂചന. സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുമെന്നും സൂചനയുണ്ട്. എന്നാല്‍ സമരത്തിന് തുടക്കം കുറിച്ച എ ക്ലാസ് തിയറ്ററുകള്‍ക്ക് സമരം ഗുണകരമാകില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

സമരം കൂടുതല്‍ ശക്തമാക്കുന്നതിനായി തിയറ്ററുകള്‍ മുഴുവന്‍ അടച്ചിടാന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമരം അതു വരെ നീളില്ലെന്നാണ് മനസിലാക്കുന്നത്. തിയറ്ററുടമകളും രണ്ടു തട്ടിലായതോടെയാണ് സമരം അവസാനിക്കാനുള്ള സാധ്യതകള്‍ തെളിയുന്നത്. ഇതിനിടെ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ലിബര്‍ട്ടി ബഷീറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കൈവിട്ടു പോയ കണക്കുകൂട്ടലുകള്‍

തിയറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ആരംഭിച്ച സമരം സിനിമാ ലോകത്ത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എ ക്ലാസ് തിയറ്ററുകള്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ല എന്നായിരുന്നു തീരുമാനം. പകരം അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് പിടിച്ചു നില്‍ക്കാം എന്നു കരുതിയെങ്കിലും സംഗതി കൈവിട്ട മട്ടാണ്. ദംഗലും കത്തിസണ്ടയും അല്ലാതെ മറ്റ് റിലീസുകള്‍ ഒന്നും ഉണ്ടായിട്ടില്ല. അതിനിടെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്ന സിനിമകള്‍ നിര്‍മാതാക്കള്‍ തിയറ്ററില്‍ നിന്നും പിന്‍വലിച്ചത്. ഇതോടെ തിയറ്ററുകളുടെ നിലനില്‍പ് പരുങ്ങലിലായി. നിലവില്‍ തിയറ്ററുകള്‍ അടച്ചിടേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് തിയറ്റര്‍ ഉടമകള്‍.

തിയറ്റര്‍ ഉടമകള്‍ രണ്ടു തട്ടില്‍

നിര്‍മാതാക്കളെ സമ്മര്‍ദത്തിലാക്കി ആവശ്യം നേടിയെടുക്കാനാണ് തിയറ്റര്‍ ഉടമകള്‍ ശ്രമിച്ചത്. എന്നാല്‍ സമ്മര്‍ദത്തിനു വഴങ്ങാതെ നിര്‍മാതക്കള്‍ നിലപാട് എടുത്തതോടെ തീയറ്ററുകള്‍ പരുങ്ങലിലായി. സിനിമകള്‍ ഇല്ലാതായതോടെ തിയറ്റര്‍ ഉടമകള്‍ രണ്ടു തട്ടിലായി. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിനെതിരെ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. ലിബര്‍ട്ടി ബഷീറിന്റെ താല്പര്യങ്ങളാണ് സമരം വഷളാക്കിയതെന്നും അവര്‍ ആരോപിച്ചു.

നിര്‍മാതാക്കളെ അനുകൂലിച്ച് ബി ക്ലാസ് തിയറ്ററുകള്‍

നിര്‍മാതക്കളെ അനുകൂലിച്ച് ബി ക്ലാസ് തിയറ്ററുകള്‍ രംഗത്തെത്തി. സിനിമകള്‍ റിലീസ് ചെയ്യാന്‍ തയാറാണെന്ന് അവര്‍ അറിയിച്ചു. ഇതോടെ എ ക്ലാസ് തിയറ്ററുകളുടെ സ്ഥിതി പരുങ്ങലിലായി. അതോടെ സമരം അവസാനപ്പിക്കുന്നതിനേക്കുറിച്ച് തിയറ്ററുകള്‍ ചിന്തിച്ചു തുടങ്ങിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

ലിബിര്‍ട്ടി ബഷീറിനെതിരെ ആരോപണം

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയതിനു പിന്നാലെ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാറും രംഗത്തെത്തി. ടിക്കറ്റ് നിരക്കില്‍ കള്ളത്തരം കാണിച്ചു എന്നാണ് ആരോപണം. 70 രൂപ നിരക്കിലുള്ള ടിക്കറ്റ് 100 രൂപയ്ക്കു വിറ്റു എന്നുമാണ് ആരോപണം. ലിബര്‍ട്ടി ബഷീറിനെതിരെ വിജിലന്‍സ് അന്വേഷണത്തിനും സാധ്യത നിലനില്‍ക്കുന്നു.

ചര്‍ച്ചയ്ക്കു വഴങ്ങി തിയറ്റര്‍ ഉടമകള്‍

ചര്‍ച്ചയെ എതിര്‍ത്ത് തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ നിന്ന തിയറ്റര്‍ ഉടമകള്‍ ഇപ്പോള്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് സമ്മതിച്ചു കഴിഞ്ഞു. ഒരു സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയറ്റര്‍ ഉടമകള്‍ക്ക് ടിക്കറ്റില്‍ നിന്നുള്ള വരുമാനം മാത്രമല്ല ഉള്ളത് കഫെറ്റീരിയയും പാര്‍ക്കിംഗും ഉള്‍പ്പെടെയുള്ള അധിക വരുമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍ നിര്‍മാതാക്കള്‍ക്ക് ടിക്കറ്റില്‍ നിന്നുള്ള വരുമാനം മാത്രമാണുള്ളതെന്നും നിര്‍മാതാക്കള്‍ വാദിക്കുന്നു.

സര്‍ക്കാര്‍ ഇടപെടുന്നു

സര്‍ക്കാര്‍ ഇടപെട്ട് സമരം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തിയറ്ററുടമകള്‍ തയാറായിരുന്നില്ല. എന്നാല്‍ സമരം വഷളായതോടെ ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിരിക്കുകയാണ്. സമരം തിയറ്റര്‍ ഉടമകളേയും ബാധിച്ചതോടെ അവര്‍ ചര്‍ച്ചയ്ക്ക് തയാറായിക്കുകയാണ്. കമ്മീഷനെ നിയമിച്ച് വിഷയങ്ങള്‍ പഠിക്കുമെന്ന സര്‍ക്കാര്‍ നിര്‍ദേശം തിയറ്റര്‍ ഉടമകള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.

English summary
Theater strike may come to an end. Theater owners ready solve the problem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X