സർക്കാർ മെസിയെ കൊണ്ടുവരാന്‍ ചിലവഴിക്കുന്നത് എത്രയെന്ന് പറയണം: നാടകോത്സവം നിർത്തിവെക്കുന്നതില്‍ പ്രതിഷേധം
തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടത്തിവരുന്ന അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക്) ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി നാടക പ്രവർത്തകർ. സർക്കാരിന് സാമ്പത്തിക പ്രതിസന്ധികൾ ഉയർത്തിക്കാട്ടിയാണ് ഈ വർഷത്തെ ഇറ്റ്ഫോക് സർക്കാർ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നത്. സർക്കാറിന്റെ ഈ നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് നാടകപ്രവർത്തകർ വ്യക്തമാക്കുന്നു.
സർക്കാരിന് സാമ്പത്തിക പ്രതിസന്ധികൊണ്ടാണ് ഇറ്റ്ഫോക് ഉപേക്ഷിക്കുന്നതില്‍ കേരളത്തിൽ നടത്താൻ പോവുന്ന അർജന്റീനയുടെ ഫുട്ബോൾ മാമാങ്കത്തിന് ചിലവിടാൻ പോകുന്നത് എന്ന് ഞങ്ങളോട് പറയണണമെന്ന് പ്രമുഖ നാടക പ്രവർത്തകന്‍ ദീപന്‍ ശിവരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാടകക്കാരെല്ലാം പാർട്ടിക്കാരായതു കൊണ്ട് സംഗതി സമാധാനമായി പോയിക്കൊള്ളും എന്ന് നമ്മടെ സർക്കാരിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ദീപന്‍ ശിവരാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അന്തർദേശീയ നാടകോത്സവം നിറുത്തിവെക്കാനുള്ള സർക്കാർ തീരുമാനത്തോട് ശക്തമായി പ്രതിഷേധിക്കുന്നു. സർക്കാരിന് സാമ്പത്തിക പ്രതിസന്ധികൾ ഉള്ളത് കൊണ്ടാണ് ഇന്ത്യയുടെ തന്നെ അഭിമാനമായ അന്തദേശീയ നാടക ഫെസ്റ്റിവൽ നിറുത്തന്നത് അല്ലെങ്കിൽ നീട്ടിവെക്കുന്നത്
എന്ന ന്യായം പറയുമ്പോൾ നിങ്ങൾ എത്ര പണമാണ് കേരളത്തിൽ നടത്താൻ പോവുന്ന അർജന്റീനയുടെ ഫുട്ബോൾ മാമാങ്കത്തിന് ചിലവിടാൻ പോകുന്നത് എന്ന് ഞങ്ങളോട് പറയണം. തലസ്ഥാന നഗരിയിൽ ഏതാനും മാസങ്ങൾക്കു മുൻപ് നടത്തിയ ഓണാഘോഷ മാമാങ്കത്തിന് നിങ്ങൾ ചിലവിട്ട തുകയെത്ര എന്ന് പറയണം.
കേരളത്തിൽ ഏറ്റവും സാമൂഹിക പ്രതിബദ്ധത കാണിച്ചിട്ടുള്ള കലാകാരൻമാർ നാടകരാണെന്നുള്ളത് ചരിത്രമാണ്. എന്നിട്ടും ഇവിടത്തെ മാറിവരുന്ന സർക്കാർ സംവിധാനങ്ങൾ അവർക്കു ഒരുകാലത്തും ഒരു ചുക്കും കൊടുത്തിട്ടില്ല. ഇവിടെ നാടകക്കാർ നിലനിൽക്കുന്നതും , നാടകങ്ങൾ ഉണ്ടാകുന്നതും അവരുടെ സ്വയപ്രയത്നത്താൽ മാത്രമാണ്.
കേരളത്തിൽ അന്തർദേശീയ നാടകോത്സവം ഉണ്ടായിവന്നത് ഇവിടെ പണിയെടുക്കുന്ന നാടകക്കാരൻ അത്തരമൊരുഫെസ്റ്റിവൽ ഉണ്ടാക്കിയെടുക്കാൻ , അതിൽ പങ്കെടുക്കാൻ പ്രാപ്തമാകുന്ന വിധം സ്വയം പ്രയത്നത്താൽ വളർന്നു വന്നത് കൊണ്ടാണ്. കേരളത്തിലുള്ള നാടകക്കാർക്കു അഭിമാനത്തോടെ ഒത്തുചേരാവുന്ന പ്രധാനമേറിയ ഇടമാണ് ITFOK. ആയതുകൊണ്ട് തന്നെ ഈ ഫെസ്റ്റിവൽ നിറുത്തുന്നത് വഴി നിങ്ങൾ ചെയ്യുന്നത് വലിയ ധിക്കാരവും അനീതിയുമാണ്.
നാടകം കൊണ്ടും നാടകക്കാരെ കൊണ്ടും സർക്കാരിന് എന്ത് ഗുണം എന്നാലോചിക്കുന്നുണ്ടാകും? സിനിമ താരത്തിന്റെ കൂടെ നിന്ന് കുടുംബ സമേതം സെൽഫി എടുക്കാൻ തിക്കും തിരക്കുമിട്ടു കയ്യും കാലും ഒടിക്കുന്ന രാഷ്ട്രീയക്കാരൻ കേരള സംഗീത നാടക അക്കാഡമി നടത്താൻ സിനിമാനടി നടന്മാരെ നമുക്ക് ഏർപ്പാടാക്കി തരുന്ന നാടാണ്. അല്പരും, അജ്ഞരും അഭിമാന രഹിതരുമായ ആളുകൾ ഇവരുടെ പിന്നാലെ ഇരന്നു നടന്നു കലയുടെ പേരിൽ നീക്കി വച്ചിട്ടുള്ള ഇത്തിരിപ്പോന്ന കസേരകളിൽ കയറി ഇരുന്നു, കലാകാരന്മാർക്കായി പണിതിട്ടുള്ള സ്ഥാപനങ്ങളുടെ ഗേറ്റ് അടച്ചു താക്കോൽ കഴുത്തിൽ ഇട്ടു ഗമയിൽ പ്രമാണിമാരായി നടക്കുന്ന നാട് . അത്തരം വഷളന്മാർക്ക് എന്ത് അന്തർദേശീയ നാടകോത്സവം!
ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ പബ്ലിക് റിലേഷൻസ് വകുപ്പ് നേരാം വണ്ണം നടത്തികൊണ്ടുപോയിരുന്ന ഒരു നാഷണൽ തീയറ്റർ ഫെസ്റ്റിവൽ ഉണ്ടായിയുരുന്നു. അന്ന് അത് നിറുത്തി കളഞ്ഞത് ഇതേ ന്യായം പറഞ്ഞു തന്നെയായിരുന്നു . ഇപ്പോഴിതാ ലോകത്തിലെ ഒന്നാം തരാം നാടക ഫെസ്റ്റിവലുകളിൽ ഒന്നായ ഇറ്റുഫോക്കും. നാടകക്കാരെല്ലാം പാർട്ടിക്കാരായതു കൊണ്ട് സംഗതി സമാധാനമായി പോയിക്കൊള്ളും എന്ന് നമ്മടെ സർക്കാരിന് അറിയാം. ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താടാ കോൺഗ്രെസ്സെ എന്ന പഴയ മുദ്രാവാക്യമാണ് ഓർമ്മവരുന്നത്. ഈ ഭോഷ്കു ഇനിയും എത്ര നാൾ കേരളത്തിലെ മൂല്യബോധമുള്ള നാടകക്കാർ കാണണം!
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications