കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീയറ്റര്‍ പീഡന കേസ്: എന്തിനാണ് ചൈല്‍ഡ് ലൈനിനെ സമീപിച്ചതെന്ന് തീയറ്റര്‍ ഉടമയോട് പോലീസ്!

  • By Desk
Google Oneindia Malayalam News

എടപ്പാളിലെ തീയേറ്റർ പീഡനക്കേസിൽ തീയേറ്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്ത് സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. പോലീസിന്‍റേത് പ്രതികാര നടപടിയാണെന്ന് ആരോപിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ തീയറ്റര്‍ ഉടമ സതീഷിനെ പോലീസ് മിനിറ്റുകള്‍ക്കുള്ളില്‍ ജാമ്യം നല്‍കി വിട്ടയച്ചിരുന്നു.

പീഡന വിവരം കൃത്യസമയത്ത് അറിയിക്കാൻ വൈകിയതിനും, പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് തീയേറ്റർ ഉടമയായ സതീശിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. സതീശിനെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പോലീസ് മിനിറ്റുകൾക്കകം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

പത്തുവയസുകാരി

പത്തുവയസുകാരി

ഏപ്രിൽ 18നാണ് എടപ്പാളിലെ തീയേറ്ററിൽ വച്ച് പത്തു വയസുകാരി പീഡിപ്പിക്കപ്പെട്ടത്. തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീൻകുട്ടിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെയായിരുന്നു പീഡനം. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി സിസിടിവിയിൽ നിന്ന് വ്യക്തമായ തീയേറ്റർ ഉടമയും ജീവനക്കാരും ആദ്യം മലപ്പുറം ചൈൽഡ് ലൈനിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ തെളിവ് സഹിതം ചങ്ങരംകുളം പോലീസിൽ പരാതി നൽകി. എന്നാൽ മൊയ്തീൻകുട്ടിയുടെ സാമ്പത്തിക സ്ഥിതിയും സ്വാധീനവും കാരണം ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. ഇതിനെ തുടർന്നാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം തീയേറ്റർ ഉടമ മാധ്യമങ്ങളെ അറിയിച്ചത്.

പിന്നാലെ

പിന്നാലെ

ഇതോടെ സംഭവം വിവാദമാകുകയും കുട്ടിയുടെ അമ്മയേയും വ്യവസായിയായ മൊയ്കീന്‍ കുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്ഐക്കെതിരെയും നടപടിയുണ്ടായി. പലരും തീയറ്റര്‍ ഉടമ സതീശിന്‍റെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പോലീസിനെ വലിച്ചിഴച്ച സതീശനെ കുടുക്കുകയായിരുന്നു പോലീസിന്‍റെ ലക്ഷ്യം.സംഭവത്തില്‍ എന്താണ് നടന്നതെന്ന് വ്യക്തമാക്കി സതീശന്‍ രംഗത്തെത്തി.

സംഭവം നടന്നത്

സംഭവം നടന്നത്

ഏപ്രില്‍ 18 നായിരുന്നു സംഭവം നടന്നത്. അന്നു താന്‍ സ്ഥലത്തില്ലായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട ഉടനെ തീയറ്റര്‍ മാനേജര്‍ തന്നെവിളിച്ച് കാര്യം അറിയിച്ചു.നാട്ടില്‍ തിരിച്ചെത്തിയാല്‍ വേണ്ടത് പോലെ ചെയ്യാം എന്നായിരുന്നു താന്‍ മറുപടി നല്‍കിയത്. ചെറിയ കുട്ടി ഉള്‍പ്പെട്ട കാര്യമായതിനാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമല്ലായിരുന്നെന്ന് സമകാലികത്തിന് നല്‍കിയ അഭിമുഖത്തില്‍ സതീഷ് വ്യക്തമാക്കുന്നു. നാട്ടിലെത്തിയ പിന്നാലെ തന്നെ താന്‍ വിഷയം അയല്‍വാസിയായ സാമൂഹ്യ പ്രവര്‍ത്തകനെ അറിയിച്ചു. അദ്ദേഹം വിഷയം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കാമെന്ന് പറഞ്ഞു. അവര്‍ വേണ്ടത് പോലെ ഇടപെട്ടോളുമെന്ന് അയല്‍വാസി പറഞ്ഞു.

ചൈല്‍ഡ് ലൈന്‍

ചൈല്‍ഡ് ലൈന്‍

21 ഓടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തി. സംഭവത്തില്‍ തീയറ്റര്‍ ഉള്‍പ്പെടരുതെന്നും പുതുതായി തുടങ്ങിയ തീയറ്ററിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതുമെന്നുമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. അക്കാര്യം ഉറപ്പുതന്ന പ്രവര്‍ത്തകര്‍ അഞ്ച് ദിവസത്തിന് ശേഷം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ എത്തി.

Recommended Video

cmsvideo
കേരള പോലീസിന്റെ പ്രതികാരം | Oneindia Malayalam
അറസ്റ്റ്

അറസ്റ്റ്

തീയറ്റര്‍ ഉടമ എന്ന നിലയില്‍ കേസില്‍ ഉള്‍പ്പെടില്ലെന്നും കുറ്റവാളികള്‍ ശിക്ഷിക്കപെടുമെന്നും അവര്‍ ഉറപ്പ് നല്‍കി.അതേസമയം കേസില്‍ നടപടിയെടുക്കാന്‍ പോലീസ് വീഴ്ച വരുത്തി. ഇതോടെയാണ് മാധ്യമങ്ങളെ അറിച്ചതെന്നും സതീശന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ മൊഴിയെടുക്കാന്‍ എന്ന് പറഞ്ഞാണ് പോലീസ് വിളിച്ചുവരുത്തിയത്. എന്തുകൊണ്ടാണ് ആദ്യം തങ്ങളെ വിവരം അറിയിക്കാതിരുന്നതെന്നായിരുന്നു പോലീസിന്‍റെ ചോദ്യം. സംഭവത്തിലെ നിയമവശങ്ങള്‍ അറിയാത്തതിനാലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതെന്നും പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു.

English summary
theatre rape case theater owner arrest and details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X