നടി ഇനിയയുടെ വീട്ടില്‍ മോഷണം
തിരുവനന്തപുരം: ചലച്ചിത്രം താരം ഇനിയയുടെ വീട്ടില്‍ മോഷണം. അഞ്ച് ലക്ഷം രൂപയും രണ്ടര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ച്ച ചെയ്തത്. വ്യാഴാഴ്ച രാത്രി കുടുംബാംഗങ്ങള്‍ സെക്കന്റ് ഷോയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്.
തിരുവവന്തപുരം മരുതൂര്ക്കടവിലുള്ളടിസി 50/519(3) സോപാനം എന്ന വീട്ടിലാണ് മോഷണം നടന്നത്. ഇനിയയുടെ അച്ഛന് സലാഹുദ്ദീന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീടിന്റെ മുന്‍വശത്തെ പൂട്ടും കിടപ്പുമുറിയുടെ പൂട്ടും തകര്‍ത്താണ് മോഷണം നടന്നത്. പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്ന അലമാര തുറന്നു കിടന്നതായും പരാതിയില്‍ പറയുന്നു.

സിനിമയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. മകളുടെ വിവാഹ നിശ്ചയത്തിന് വരന്റെ വീട്ടുകാര്‍ നല്കിയ സ്വര്‍ണമാണ് നഷ്ടമായതെന്ന് സലാഹുദ്ദീന് പൊലീസിനോട് പറഞ്ഞു. സീരിയല്‍ താരമായ സ്വാതി ഇനിയയുടെ സഹോദരിയാണ്. വീടിന്റെ മുന്‍വാതില്‍ തുറന്ന് മോഷ്ടാവ് അകത്ത് കടന്നതിനെപ്പറ്റി ദുരൂഹതയുണ്ട്. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications