കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയഭാരതിയുടെ വീട്ടില്‍ നിന്ന് 31 പവന്‍ മോഷ്ടിച്ചു;മലയാളി ഡ്രൈവറും നേപ്പാള്‍ സ്വദേശിയും അറസ്റ്റില്‍

  • By Aami Madhu
Google Oneindia Malayalam News

ചെന്നൈ: നടി ജയഭാരതിയുടെ വീട്ടില്‍ നിന്ന് 31 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ഡ്രൈവറും നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനും അറസ്റ്റില്‍. നടിയുടെ ചെന്നൈയില്‍ ഉള്ള വീട്ടിലാണ് മോഷണം നടന്നത്. പരാതി ലഭിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് അഞ്ചിനായിരുന്നു നുങ്കംപക്കത്തെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷണം പോയതായി നടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറായ ഇബ്രാഹിമിനേയും സെക്യൂരിറ്റി ജോലിക്കാരനും നേപ്പാള്‍ സ്വദേശിയുമായ ഹാര്‍ക്ക് ബഹദൂറിനേയും പോലീസ് അറസ്റ്റ് ചെയ്തത്.

 jayabarathi-

പാലക്കാട് സ്വദേശി കൂടിയായ ഇബ്രാഹിം ആണ് മോഷണത്തിന്‍റെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ നിര്‍ദ്ദേശ പ്രകാരമാണ് ബഹദൂര്‍ നടിയുടെ വീട്ടില്‍ നിന്നും സ്വര്‍ണം കവര്‍ന്നത്. ഇബ്രാഹിം ജയഭാരതിയുടെ വീട്ടില്‍ പാര്‍ട്ട് ടൈം ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി നടിയുടെ വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ബഹദൂര്‍.

തനിച്ച് താമസിക്കുകയായിരുന്ന നടിയെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയാണ് സ്വര്‍ണം കവര്‍ന്നത്.ആറ്റുകാല്‍ പൊങ്കാലയ്ക്കായി തിരുവനന്തപുരത്തേക്ക് പോകാനിരിക്കവേയായിരുന്നു സ്വര്‍ണം മോഷണം പോയത് നടിയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് യാത്ര ഒഴിവാക്കി അവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇരുവരേയും കസ്റ്റഡിയില്‍ വിട്ടു.

'ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ രേഷ്മ ചെയ്തത് എന്താണെന്നോ?' അറിയണം, അഭിമാനം.. വൈറല്‍ കുറിപ്പ്'ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ രേഷ്മ ചെയ്തത് എന്താണെന്നോ?' അറിയണം, അഭിമാനം.. വൈറല്‍ കുറിപ്പ്

2 കോടിയുടെ ചിത്രം; കണക്ക് നിരത്തി ബിജെപി ആരോപണങ്ങളുടെ മുനയൊടിച്ച് കോണ്‍ഗ്രസ്! 'ബിജെപി മറുപടി പറയേണം'2 കോടിയുടെ ചിത്രം; കണക്ക് നിരത്തി ബിജെപി ആരോപണങ്ങളുടെ മുനയൊടിച്ച് കോണ്‍ഗ്രസ്! 'ബിജെപി മറുപടി പറയേണം'

കൊറോണ: ബിപിക്ക് ചികിത്സ തേടിയവര്‍ വാങ്ങിയത് ഡോളോ; റാന്നി സ്വദേശികള്‍ പറയുന്നത് തെറ്റെന്ന് കളക്ടര്‍കൊറോണ: ബിപിക്ക് ചികിത്സ തേടിയവര്‍ വാങ്ങിയത് ഡോളോ; റാന്നി സ്വദേശികള്‍ പറയുന്നത് തെറ്റെന്ന് കളക്ടര്‍

English summary
Theft at Jayabharathi’s house, 2 arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X