കേരള എക്സപ്രസില്‍ കവര്‍ച്ചശ്രമം വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്, അന്ധനായ ഭര്‍ത്താവിനും പരിക്ക്, സംഭവം
കോട്ടയം: കേരള എക്‌സ്പ്രസില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് കവര്‍ച്ചയ്ക്ക് ശ്രമം. വീട്ടമ്മയ്ക്ക് ഗുരുതരമായ പരിക്ക്. ആക്രമണത്തിന് ശേഷം ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി അക്രമികള്‍ രക്ഷപ്പെട്ടു. ഒരാള്‍ അറസ്റ്റിലായതായാണ് ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരം. കോട്ടയം കുറുപ്പന്തയ്ക്കും കോതനല്ലൂരിനും ഇടയിലാണ് സംഭവം.
തിരുവനന്തപുരം കല്ലമ്പലം സ്വദേശിനി ഹയറുന്നീസ (35)തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അന്ധനായ ഭര്‍ത്താവ് നിസാറിനും രണ്ടു മക്കള്‍ക്കുമൊപ്പം ഭിന്നശേഷിയുള്ളവരുടെ കമ്പാര്‍ട്ട്‌മെന്റിലാണ് ഹയറുന്നീസ യാത്ര ചെയ്തിരുന്നത്.രാവിലെ 11.15 ന് തിരുവനന്തപുരത്ത് നിന്ന് ദില്ലിയ്ക്ക് പുറപ്പെട്ട കേരള എക്‌സ്പ്രസിലാണ് സംഭവം .

കോതനല്ലൂരിനടുത്ത് എത്തിയപ്പോള്‍ ട്രെയിനില്‍ ഭിന്നശേഷിയുള്ളവരുടെ കംപാര്‍ട്ട്‌മെന്റിലേയ്ക്ക് എത്തിയ രണ്ട് യുവാക്കളാണ് നിസാറിനേയും ഹയറുന്നീസയേയും ആക്രമിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിയ്ക്കുന്നത് തടയാന്‍ ശ്രമിച്ച ഹയറുന്നീസയെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബഹളം കേട്ട് മറ്റ് കംപാര്‍ട്ട്‌മെന്റുകളില്‍ ഉള്ളവര്‍ എത്തിയപ്പോഴേയ്ക്കും അക്രമികള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി രക്ഷപ്പെട്ടു. ഹയറുന്നീസയെ കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .












Click it and Unblock the Notifications