മലപ്പുറത്തെ വീട്ടില്‍ വന്‍ കവര്‍ച്ച; വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി, ജോലിക്കാരി മുങ്ങി
തിരൂര്‍: മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് വീട്ടില്‍ കവര്‍ച്ച. വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കവര്‍ച്ച നടത്തിയത്. വീട്ടില്‍ ജോലിക്ക് നിന്നിരുന്ന തമിഴ്നാട് സ്വദേശിനിയെ കാണാനില്ല. തിരൂര്‍ ആലിങ്ങല്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണ് സംഭവം.

രാവിലെ വീട്ടിലെത്തിയ അയല്‍വാസികള്‍ കണ്ടത് വാതിലുകള്‍ തുറന്നുകിടക്കുന്നതാണ്. അകത്ത് കയറി നോക്കിയപ്പോഴാണ് ഖാലിദ് അലിയും ഭാര്യയുമുള്‍പ്പെടെയുള്ളവര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഖാലിദ് അലി, ഭാര്യ സൈനബ, മകള്‍ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വീട്ടിലെ സ്വര്‍ണവും പണവും മോഷണം പോയിട്ടുണ്ട്. ജോലിക്ക് നിന്നിരുന്ന തമിഴ്നാട് സ്വദേശിയായ മാരിയമ്മയെ കാണാനില്ല. മാരിയമ്മ തന്ന ജ്യൂസ് കഴിച്ചതിന് ശേഷമാണ് എല്ലാവരും ബോധരഹിതരായതത്രെ. സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ വീട്ടില്‍ നിന്ന് ചില സാധനങ്ങളും മോഷണം പോയിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ വന്‍ സംഘമുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് ഇത്തരം കൃത്യം ചെയ്യാന്‍ സാധിക്കില്ലെന്ന് പോലീസ് പറയുന്നു. വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
വീട്ടില്‍ ജോലിക്ക് ആളെ ഏര്‍പ്പാടാക്കി തരുന്ന വ്യക്തി മുഖേനയാണ് മാരിയമ്മ ഈ വീട്ടില്‍ ജോലിക്കെത്തിയത്. പാന്‍ബസാറില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയാണ് ഖാലിദ് അലിക്ക് ജോലിക്ക് സ്ത്രീയെ നിര്‍ത്തിക്കൊടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാരിയമ്മയെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയാണ് ലക്ഷ്യം. പോലീസിന് മാരിയമ്മയെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications