തീക്കട്ടയിലും ഉറുമ്പോ..! ആളൂരിന്റെ സഹോദരിയുടെ വീട്ടിൽ കള്ളൻ...! ധൈര്യമുണ്ടെങ്കിൽ പിടിച്ചോ...
വടക്കാഞ്ചേരി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനായ ബി എ ആളൂരിന്റെ സഹോദരിയുടെ വീട്ടില്‍ മോഷണശ്രമം. ആളൂരിന്റെ സഹോദരി ലിജിയുടെ വടക്കാഞ്ചേരിയിലെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മോഷണം മാത്രമല്ല, പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു കള്ളന്മാര്‍. ധൈര്യമുണ്ടോ പോലീസേ പിടിക്കാനെന്നും, പറ്റുമെങ്കില്‍ പിടിക്കൂ എന്നും, സിഐ അല്ല ഡിജിപി വന്നാലും പിടിക്കാന്‍ പറ്റില്ലെന്നുമാണ് മോഷ്ടാക്കള്‍ എഴുതിവെച്ചിരിക്കുന്നത്. എന്നാല്‍ കള്ളന്മാര്‍ക്ക് വീട്ടില്‍ നിന്നും കാര്യമായൊന്നും ലഭിച്ചിട്ടില്ല. ആളൂരിന്റെ സഹോദരീ ഭര്‍ത്താവ് വിദേശത്താണ്. അതുകൊണ്ട് തന്നെ ലിജി വീട് പൂട്ടി പതിയാരത്തുള്ള വീട്ടിലായിരുന്നു.

വീടിന്റെ മുന്‍വാതിലിലെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീടിന്റെ പിറകിലെ വാതിലും തകര്‍ത്തിട്ടുണ്ട്. ടിവി, ഹോം തീയറ്റര്‍, ലാപ്‌ടോപ്പ് തുടങ്ങിയവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ വീടിനകത്തെ മുഴുവന്‍ അലമാരകളും തകര്‍ക്കുകയും വസ്ത്രങ്ങളെല്ലാം വലിച്ച് വാരി ഇട്ടിരിക്കുകയുമാണ്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഈ വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിക്കിടക്കുകയായിരുന്നു. വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications