കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരത്തിലെ കടയില്‍ രണ്ടാഴ്ചക്കിടെ രണ്ടാംതവണയും മോഷണം; 40,000 രൂപയുടെ വാച്ചുകളും വസ്ത്രങ്ങളും മോഷ്ടിച്ചു

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: നഗരത്തിലെ കടയില്‍ രണ്ടാഴ്ചക്കിടെ രണ്ടാംതവണയും മോഷണം. 40,000 രൂപയുടെ വാച്ചുകളും വസ്ത്രങ്ങളും കവര്‍ന്നു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് മുനിസിപ്പല്‍ കോംപ്ലക്‌സിന് എതിര്‍വശത്തെ ബോംബൈ ബസാറിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. ഷീറ്റ് പാകിയാണ് കട പ്രവര്‍ത്തിക്കുന്നത്. ഷീറ്റ് ഇളക്കിയാണ് മോഷണം നടത്തിയത്.

രണ്ടാഴ്ചമുമ്പും ഇതേ രീതിയില്‍ മോഷണം നടന്നിരുന്നു. അന്ന് വാച്ചുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ 50,000 രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. ആലപ്പുഴ സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്നാണ് കട നടത്തുന്നത്. കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം നഗരസഭ ഈ ഭാഗത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Kasargode

മോഷണം തുടര്‍ക്കഥയായത് കാരണം വ്യാപാരികള്‍ ഭീതിയിലായിരിക്കുകയാണ്. രണ്ടാഴ്ചമുമ്പ് പഴയ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന സാഗര്‍ ഹോട്ടലിലും കവര്‍ച്ച നടന്നിരുന്നു. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞെങ്കിലും ഇതുവരേയും കണ്ടെത്താനായിട്ടില്ല.
English summary
Theft in bombay bazar at Kasargode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X