കോടതിയും ഇനി കള്ളനെ പേടിക്കണം; കായംകുളം കോടതിയില്‍ കള്ളന്‍ കയറി!!!
കായംകുളം: കോടതിയും കള്ളനെ പേടിക്കേണ്ട അവസ്ഥയാണ്. കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കള്ളന്‍ കയറി. രാവിലെ ജീവനക്കാരെത്തി കോടതി മുറി തുറന്നപ്പോഴാണ് കള്ളന്‍ കയറിയ വിവരം പുറത്തറിഞ്ഞത്.
തൊണ്ടി മുതല്‍ സൂക്ഷിച്ച മുറിയിലും മജിസ്‌ട്രേറ്റിന്റെ മുറിയിലുമാണ് കള്ളന്‍ കയറിയത്. ജഡ്ജിയുടെ മേസപ്പുറത്തുണ്ടായിരുന്ന ലാപ്‌ടോപ്പ് കള്ളന്‍ തല്ലി തകര്‍ത്തു. എന്നിട്ടും അരിശം തീരാത്ത കള്ളന്‍ മേശ വാരിവലിച്ചിട്ടു.

മോഷണശ്രമം അറിഞ്ഞതിനെ തുടര്‍ന്ന് കായംകുളം പോലീസ് കോടതിയിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. വൈദ്യുത ബന്ധം വിഛേദിച്ച ശേഷമാണ് കള്ളന്‍ അകത്ത് കടന്നതെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ദരും തെളിവുകള്‍ ശേഖരിച്ചു.
എന്നാല്‍ കോടതിയില്‍ നിന്നും എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എതെങ്കിലും കോടതി രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ലെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യ വ്യക്തമാക്കാന്‍ പറ്റൂ എന്ന് കോടതി അധികൃതര്‍ അറിയിച്ചു. സുപ്രധാനമായ പല കേസുകളിലും കോടതിയില്‍ വിചാരണ നടക്കുന്നതിനാല്‍ കള്ളന്‍ കയറിയ സംഭവം വളരെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.












Click it and Unblock the Notifications