എംപിമാര്‍ സൂക്ഷിയ്ക്കുക;കേരള ഹൗസില്‍ മോഷണം
ദില്ലി: കേരള ഹൗസ് പരിസരത്ത് മോഷണം തുടര്‍ക്കഥയാവുന്നു. ബൈക്കിലെത്തിയ മോഷ്ടാക്കള്‍ എംബി രാജേഷ് എംപിയുടെ ഭാര്യാമാതാവിന്റെ മാലയാണ് ഇത്തവണ മോഷ്ടാക്കള്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം കേരള ഹൗസിനുള്ളില്‍ കയറി ചേര്‍ത്തല സ്വദേശിനിയുടെ മാല മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. ഏറെ സുരക്ഷിതമായ മേഖലകളില്‍ പോലും മോഷണം പെരുകുന്നതോടെ ഭീതിയിലാണ് ജനങ്ങള്‍.
സിപിഎം നേതാവ് റഷീദ് കണിച്ചേരിയുടെ മരുമകനാണ് എംബി രാജേഷ് എംബി. ഭാര്യ നബീസയോടൊപ്പം നടക്കുമ്പോഴാണ് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ ഇവരെ ആക്രമിച്ചത്. നബീസയുടെ കഴുത്തില്‍ കിടന്ന മാല അക്രമികള്‍ പിടിച്ച് വലിച്ചു. മാല പൊട്ടിയ്ക്കുന്നതിനിടെയില്‍ ഇവരുടെ കഴുത്തിന് പരുക്കേറ്റു. തുടര്‍ന്ന്എംപിമാരുടെ താമസസ്ഥലമായ വിപി ഹൗസിലെത്തി ഇവര്‍ ചികിത്സ തേടുകയായിരുന്നു.

ചേര്‍ത്തല സ്വദേശിനിയുെ മാല കവര്‍ന്നതിന് തൊട്ടുപിന്നാലെ എംപിയുടെ ഭാര്യാമാതാവിന്റെ മാല കവര്‍ച്ച ചെയ്യപ്പെട്ടത് സുരക്ഷാ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. അക്രമികളെപ്പറ്റി വിവരം ലഭ്യമല്ല.












Click it and Unblock the Notifications