സ്കൂളിൽ കയറിയ കള്ളന് 'ലോട്ടറി' ; ഓഫീസിലുണ്ടായിരുന്നത് ലക്ഷങ്ങൾ, സംഭവം കാസർകോട്!!
കാസർകോട്: സ്കൂളിനെയും വെറുതെ വിടാതെ മോഷ്ടാക്കൾ. സ്കൂളിനകത്ത് കയറിയ കള്ളന് പക്ഷെ കോളടിക്കുകയായിരുന്നു. ഓഫീസ് മുറിയിലെ മേശക്കകത്ത് സൂക്ഷിച്ച പണം കണ്ട് കള്ളൻ ഞെട്ടി. മേശക്കകത്ത് ഉണ്ടായത് 5, 60,000 രൂപ.
തിങ്കളാഴ്ച രാവിലെ സ്ക്കൂൾ തുറക്കാൻ അധികൃതർ എത്തിയപ്പോഴാണ് മോഷണ വിവരം അധികൃതർ അറിഞ്ഞത്. ഓഫീസ് മുറിയിലെ പൂട്ട് തകർത്ത നിലയിലായിരുന്നു കണ്ടത്. തുടർന്ന് അധികൃതർ പോലീസിനെ വിവരം അറിയിച്ചു. കുമ്പള കൊടിയമ്മ കോഹിനൂർ പബ്ലിക് സ്കൂളിലാണ് മോഷണം നടന്നത്.

സ്കൂൾ അധികൃതരുടെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്തിട്ടുണ്ട്. കുമ്പള എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്കൂളിൽ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥത്തെത്തി. സ്കൂളിന്റെ വികസന കാര്യങ്ങൾക്കായി സ്വരൂപിച്ചതുൾപ്പെടെയുള്ള തുകയാണ് മോഷണം പോയത്.












Click it and Unblock the Notifications