Get Updates
Get notified of breaking news, exclusive insights, and must-see stories!

മലഞ്ചരക്ക് കടയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

രാജപുരം: മലഞ്ചരക്ക് കട കുത്തിതുറന്ന് മൂന്ന് ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മാലക്കല്ല് പെട്രോള്‍ പമ്പിന് സമീപത്തുള്ള ആനക്കല്ലിലെ ജി. ജയകുമാറിന്റെ മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. കടയിലെ മേശവലിപ്പിലുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ മോഷണം പോയിരുന്നു.

theft


കടയില്‍ സൂക്ഷിച്ചിരുന്ന കുരുമുളകും മറ്റ് സാധനങ്ങളും വാരിവിതറിയ നിലയിലാണ്. രാവിലെയാണ് മരഞ്ചരക്ക് കടയില്‍ കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. തലേ ദിവസം രാത്രി ജയകുമാര്‍ കടയടച്ച് വീട്ടിലേക്ക് പോയതായിരുന്നു. രാവിലെ എത്തിയപ്പോള്‍ ഷട്ടര്‍ അടച്ച നിലയില്‍ തന്നെയായിരുന്നു. ഷട്ടറിന്റെ ഒരു ഭാഗം ഉയര്‍ത്തിയാണ് മോഷ്ടാവ് അകത്ത് കടന്നത്. പൂട്ട് തകര്‍ക്കാതെയാണ് മോഷ്ടാവ് കടക്കകത്ത് പ്രവേശിച്ചത്.

പുലര്‍ച്ചെ രണ്ട് മണി മുതല്‍ നാല് മണി വരെ ഈ ഭാഗത്ത് പൊലീസ് പട്രോളിംഗുണ്ടായിരുന്നു. ഇതിന് ശേഷമാകാം കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും കവര്‍ച്ച നടന്ന കടയിലെത്തി പരിശോധന നടത്തി. മലഞ്ചരക്ക് കടക്ക് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ദൃശ്യങ്ങളില്‍ കാണപ്പെട്ട വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+