Get Updates
Get notified of breaking news, exclusive insights, and must-see stories!

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആളൊഴിഞ്ഞ വീടുകളിൽ മോഷണം,പണവും സ്വർണവും കവർന്നു..അലമാരയിലെ മദ്യകുപ്പിയും വിട്ടില്ല!

തിരുവനന്തപുരം: ജില്ലയിലെ വിവിധ ഇടങ്ങളിലെ ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് മോഷണം.തിരുവനന്തപുരം പേട്ടയിലും കോവളത്തും കടയ്ക്കാവൂരിലുമാണ് മോഷണം നടന്നത്.മൂന്ന് വീടുകളും പൂട്ടിക്കിടന്നവയാണ്.

പേട്ടയിൽ വീട് കുത്തിത്തുറന്ന് വാതിലുകളും അലമാരകളും തകർത്ത് വീട് അലങ്കോലമാക്കിയ മോഷ്ടാക്കൾ വീട്ടിൽ സൂക്ഷിച്ചിരുന്ന 13,000 രൂപയും ബ്രിട്ടീഷ് പൗണ്ടും 10,000 രൂപ വില വരുന്ന വാച്ചും മോഷ്ടിച്ചു. അലമാരയിൽ ഉണ്ടായിരുന്ന വിദേശമദ്യവും മോഷ്ടാക്കൾ കുടിച്ചു.

robbery34

കടയ്ക്കാവൂരിലും ആൾത്താമസമില്ലാതെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് ആറേകാൽ പവൻ മോഷ്ടിച്ചു. കടയ്‌ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ശങ്കരമംഗലത്ത് മുരുകാലയത്തിൽ ശരണ്യയുടെ വീട്ടിലാണ് സംഭവം. കുറച്ച് ദിവസമായി ശരണ്യ കുടുംബ വീട്ടിലായിരുന്നു താമസം.

കഴിഞ്ഞ ദിവസം ശരണ്യ തിരികെ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് സാധനങ്ങളും മറ്റും വലിച്ചുവാരിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. വെങ്ങാനൂർ കിടാരക്കുഴി ലാവണ്യയിൽ സരളകുമാരിയുടെ വീടിന്റെ മുൻവാതിലിലെ പൂട്ട് തകർത്ത് 13000 രൂപയും ഒന്നരപ്പവനും കവർന്നു.

ഇന്നലെ രാവിലെ 10.30ഓടെ വാതിൽ തുറന്ന് കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. ഭർത്താവ് സുധാകരൻ നാടാരുടെ മരണശേഷം ഇവിടെ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന റിട്ട. ഹെൽത്ത് സർവീസ് ജീവനക്കാരിയായ സരളകുമാരി മകൾ ലാവണ്യയോടൊപ്പം രണ്ടാഴ്ചയ്‌ക്ക് മുമ്പ് തൃക്കണ്ണാപുരത്തേക്ക് താമസം മാറിയിരുന്നു. കിടപ്പുമുറിയിലാണ് കവർച്ച നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+