ചെമ്മരത്തൂരിലും, വടകരയിലും കടകൾ കുത്തി തുറന്ന് മോഷണം ; സിസിടിവി തകർത്തു
വടകര:തിരുവള്ളൂർ പഞ്ചായത്തിലെ ചെമ്മരത്തൂരിലും,വടകര അടക്കാത്തെരു ബൈപ്പാസിലും കടകൾ കുത്തി തുറന്ന് കവർച്ച.ചെമ്മരത്തൂർ റിയൽ സൂപ്പർ മാർക്കറ്റ്,അക്ഷയ തേങ്ങ സംഭരണ കേന്ദ്രം,സുൽത്താൻ ബേക്കറി,വടകര അടക്കാത്തെരു ബൈപ്പാസിലെ നക്ഷത്ര ട്രേഡിങ്ങ് കമ്പനി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
റിയൽ സൂപ്പർ മാർക്കറ്റിൽ നിന്നും സിസിടിവി തകർത്ത ശേഷമാണ് കവർച്ച നടത്തിയത്.ക്യാമറ തുണി കൊണ്ട് മറച്ച ശേഷമാണ് കവർച്ച നടത്തിയത്.കമ്പ്യൂട്ടറിന്റെ മോണിറ്ററും,ഹാർഡ് ഡിസ്‌കും,അൻപതിനായിരം രൂപയുടെ സാധനങ്ങളും കവർന്നു.രണ്ട് മാസം മുൻപാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.അക്ഷയ തേങ്ങ സംഭരണ കേന്ദ്രത്തിൽ നിന്നും ഒരു ചാക്ക് അടക്കയും,കൊപ്രയും,900 രൂപയും കളവ് പോയി.സുൽത്താൻ ബേക്കറി കുത്തി തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

വടകര നക്ഷത്ര ട്രേഡിങ്ങ് കമ്പനി കുത്തി തുറന്ന ശേഷം കമ്പ്യൂട്ടറും, ഏകദേശം അൻപതിനായിരം രൂപയുടെ സാധനങ്ങളും കവർന്നു.വടകര സി.ഐ.ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള പോലീസും,ഡോഗ് സ്‌ക്വാഡും,വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പരാതിയുടെ അടിസ്ഥാനത്തിൽ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications