വടകരയിൽ വീട് കുത്തി തുറന്ന് കവർച്ച; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി
വടകര:അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണ്ണവും,പണവും കവർന്ന കേസ്സിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയേയും കൊണ്ട് തെളിവെടുപ്പ് നടത്തി. .ചോറോട് മങ്ങാട്ട് പാറയിൽ കല്ലുമ്മൽ വേണുഗോപാലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി ചൊക്ലി സ്വദേശി കല്ലുമ്മൽ അമീറിനെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.കവർച്ച നടത്തിയ വീടും,പരിസരവും എത്തിച്ച പ്രതിയേയും കൊണ്ട് വീട് കുത്തി തുറക്കാൻ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു.

കവർച്ച നടത്തിയ ശേഷം ഓടി രക്ഷപ്പെടുന്നതിനിടയിൽ ചോറോട് ദേശീയപാതയിലെ റോഡരികിൽ വലിച്ചെറിയുകയായിരുന്നു.പ്രതിയെ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും.വീടിന്റെ പിന് ഭാഗത്തെ ഗ്രിൽസും,വാതിലും കുത്തി തുറന്ന ശേഷം മുകൾ നിലയിലത്തെ കിടപ്പു മുറിയിൽ അലമാരയിൽ സൂക്ഷിച്ച രണ്ട് പവൻ സ്വർണ്ണാഭരണവും,പതിനായിരം രൂപയുമാണ് കവർന്നത .28 ന് പുലർച്ചെ വീട് പൂട്ടി പുറത്തേക്ക് പോയ കുടുംബം പിറ്റേ ദിവസം തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വടകര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications