Get Updates
Get notified of breaking news, exclusive insights, and must-see stories!

വേലാശ്വരത്തെ കവര്‍ച്ച: സംശയം നീളുന്നത് ഒറ്റനമ്പര്‍ ലോട്ടറി ഏജന്റിലേക്ക്

പെരിയ: വേലാശ്വരത്തെ റിട്ട. നഴ്‌സ് ജാനകിയുടെ വീട്ടില്‍ നിന്ന് 11 പവന്‍ സ്വര്‍ണാഭരണവും 3000 രൂപയും കവര്‍ന്ന കേസില്‍ സംശയം നീളുന്നത് ഒറ്റനമ്പര്‍ ചൂതാട്ടം നടത്തുന്ന ഏജന്റിലേക്ക്.

വേലാശ്വരത്തെ ഒരു ഹോട്ടലില്‍ ഏജന്റ് പതിവായി എത്തുന്നുണ്ടെന്നാണ് വിവരം. ഒറ്റനമ്പര്‍ ചൂതാട്ടത്തില്‍ നിരവധി പേരുടെ പണം നഷ്ടമായിട്ടുണ്ട്. കൂടാതെ ചിലര്‍ കടം കയറി ജീവിതം വഴിമുട്ടി നില്‍ക്കുകയായിരുന്നു.

robbery12

ജനുവരി 15ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് ജാനകിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന് പുറത്തെ ഷെഡ്ഡില്‍ പോയി മോട്ടോര്‍ ഓണ്‍ ചെയ്ത് വീടിനകത്തേക്ക് കയറുമ്പോഴാണ് ഒരാള്‍ ജാനകിയുടെ കഴുത്തിന് മുറുക്കിയത്. കേബിള്‍ കൊണ്ടാകാം കഴുത്ത് ഞെരുക്കിയതെന്നാണ് പരിക്ക് നോക്കി ഡോക്ടര്‍ പറഞ്ഞത്. ആഭരണവും പണവും കവര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ജാനകിയെ മുന്നില്‍ കണ്ടതെന്നും പിടിക്കപ്പെടുമെന്ന് കരുതിയത് കൊണ്ടാവാം കഴുത്തിന് മുറുക്കി കൊല്ലാന്‍ ശ്രമിച്ചതെന്നും സംശയിക്കുന്നു.

രാവിലെ ഉണര്‍ന്നെണീറ്റ് വാതില്‍ തുറന്ന് ജാനകി പുറത്തിറങ്ങിയ ഉടനെ മോഷ്ടാവ് അകത്ത് കയറിയിട്ടുണ്ടാവാനാണ് സാധ്യത. ജാനകിയുടെ ഭര്‍ത്താവ് വേലായുധന്‍ മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വേലായുധന്‍ സംഭവം നടക്കുമ്പോള്‍ ഉണര്‍ന്നിരുന്നില്ല. നിലവിളി കേട്ടാണ് വേലായുധന്‍ ഓടിയെത്തുന്നത്. അപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു.

ശ്രീജിത്തിന്റെ സമരം; ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ഉള്ള മുന്നറിയിപ്പ്
തലേന്ന് ഉത്സവത്തിന് പോയ ജാനകിയും വേലായുധനും രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ആഭരണങ്ങള്‍ മേശയുടെ മുകളിലാണ് ഊരിവെച്ചിരുന്നത്. ഇത് ജനാലയിലൂടെ നോക്കിയാല്‍ കാണാനാവും. ജനാലയിലൂടെ കണ്ട മോഷ്ടാവ് വാതില്‍ തുറന്ന തക്കം നോക്കി അകത്ത് കയറി എടുത്തതായാണ് സംശയം. മേശയിലുണ്ടായിരുന്ന മൂവായിരം രൂപയും കവര്‍ന്നിരുന്നു. ഒറ്റ നമ്പര്‍ ലോട്ടറി ഏജന്റിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+