ബാലരാമപുരം; പൊലീസുകാരന്‍റെ വീട്ടില്‍ മുളകുപൊടി വിതറി സ്വര്‍ണം കവര്‍ന്നു
ബാലരാമപുരം: ബാലരാമപുരത്ത് പൂട്ടിക്കിടന്ന വീട്ടില്‍ മുളകുപൊടി വിതറി മോഷണം. സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇരുപത് പവന്റെ സ്വര്‍ണാഭരണങ്ങളാണ് വീട്ടില്‍ നിന്നും മോഷണം പോയത്. സ്ഥിരം മോഷ്ടാക്കളേയും ചില ഇതരസംസ്ഥാന തൊഴിലാളികളേയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്.
ബാലരാമപുരം എരുത്താവൂരിലെ പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് ഇരുപത് പവന്റെ സ്വര്‍ണാഭാരണം മോഷണം പോയത്. സിവില്‍ പൊലീസ് ഓഫീസര്‍ അജിത്തിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി കുടുംബ സമേതം വിനോദയാത്ര പോയ അജിത്ത് തിരികെ എത്തുമ്പോഴേയ്ക്കാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത മോഷണസംഘം, അലമാരകളും തടിപ്പെട്ടികളും തല്ലിപ്പൊളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

മുറികളില്‍ മുളക് പൊടി വിതറിയും മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതും. മോഷണത്തിന് പിന്നില്‍ സ്ഥിരം കവര്‍ച്ചയ്ക്കാണോയെന്ന സംശയം ബലപ്പെടുത്തിയിട്ടുണ്ട്. സ്ഥിരം മോഷ്ടാക്കളെയും ചില അന്യസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നേറുന്നത്.












Click it and Unblock the Notifications