മൂന്നാഴ്ചക്കുള്ളിൽ ഒരേ കടയിൽ രണ്ടു തവണ മോഷണം: തുമ്പുകിട്ടാതെ പോലീസ്
തിരുവനന്തപുരം: ശാന്തിവിള താലൂക്ക് ആശുപത്രിക്ക് സമീപം സമീപം പ്രവർത്തിക്കുന്ന ചായക്കടയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ രണ്ടു തവണ മോഷണം നടന്നു. ചായയും വടയും എന്ന കടയിൽ 3 അഴ്ചയ്ക്ക് മുമ്പ് കട കുത്തിതുറന്ന് 11500 രൂപ നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. അതെ കട തന്നെ ഇന്നലെ പുലർച്ചെ പിന്നെയും കുത്തി തുറന്നെങ്കിലും മേശ വലിപ്പിൽ ചില്ലറകൾ മാത്രം സൂക്ഷിച്ചിരുന്നതിനാൽ അത് മാത്രമെ നഷ്ടപ്പെട്ടുള്ളെന്ന് കട ഉടമ ശാന്തിവിള വാറുവിളാകത്ത് വീട്ടിൽ ബാലകൃഷൻ നായർ പറഞ്ഞു.

വീടിന്റെ അങ്കണത്തിനുളളിലാണ് കട എങ്കിലും കട മറ്റൊരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കടയിലേയ്ക്കുള്ള സാധനങ്ങൾ കടയ്ക്കു പിറകിലെ കിളിവാതിലിലൂടെയാണ് എത്തിക്കുന്നത്. കിളിവാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് രണ്ടു തവണയും അകത്തു കടന്നത്. നേമം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കടയും പരിസരവും പൊലീസ് പരിശോധിച്ചു.
കഴിഞ്ഞ ആഴ്ച ശാന്തിവിളയ്ക്ക് സമീപം വെള്ളായണി ഇംഗ്ഷനിലെ അടുത്തടുത്ത് രണ്ടു വീടുകൾ കുത്തി തുറന്ന് മോഷണ ശ്രമം നടന്നിരുന്നു. രണ്ടു വീട്ടിലും ആളില്ലായിരുന്നു. വിരൽ അടയാള വിദഗ്ദ്ധർ പരിശോധിച്ചുവെങ്കിലും ആരേയും ഇതുവരെ പിടിച്ചിട്ടില്ല.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications