Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് സമയം നിശ്ചയിച്ചിട്ടില്ല; രാത്രി പത്ത് വരെ പ്രവർത്തിക്കും - ആരോഗ്യ മന്ത്രാലയ

വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് സമയം നിശ്ചയിച്ചിട്ടില്ല; രാത്രി പത്ത് വരെ പ്രവർത്തിക്കും - ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് - 19 വാക്‌സിനേഷൻ സെന്ററുകളുടെ പ്രവർത്തനത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിനേഷൻ കേന്ദ്രങ്ങൾ രാത്രി 10 മണി വരെ തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എന്നാൽ, സെഷൻ സമയങ്ങൾ വാക്സിനേഷൻ കേന്ദ്രത്തിലെ ആവശ്യാനുസരണം വിധേയമാണെന്ന് ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഡോ മനോഹർ അഗ്നാനി പറഞ്ഞു. അതേ സമയം, രാജ്യ വ്യാപകമായി കൊവിഡ്-19 വാക്സിനേഷൻ ഡ്രൈവിൽ രാജ്യത്ത് ഇതുവരെ 151.94 കോടി വാക്സിൻ ഡോസുകൾ നൽകിയതായാണ് റിപ്പോർട്ടുകൾ.

covid

അതേ സമയം, ഇന്ന് ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 കൊറോണ വൈറസ് അണു ബാധകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്തു. ഇതോടെ, ആകെ കേസുകൾ, 3,57,07,727 ആയി ഉയർന്നു. 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ ഒമൈക്രോൺ വേരിയന്റുകൾ 4,033 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എന്നാൽ, സജീവമായ കേസുകളുടെ എണ്ണം 7,23,619 ആയി ഉയർന്നു, ഇത് ഏകദേശം 204 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. അതേ സമയം മരണസംഖ്യ 146 മരണങ്ങളോടെ 4,83,936 ആയി ഉയർന്നു.

എന്നാൽ, കോവിഡ് വൈറസിന്റെ ഒമൈക്രോൺ വേരിയന്റിനാൽ ഉണ്ടാകുന്ന കേസുകളുടെ വർദ്ധനവിൽ സ്ഥിതി ഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഉന്നതതല യോഗം ചേർന്നിരുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് മാസ്‌കുകളുടെ ഫല പ്രദമായ ഉപയോഗം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ശാരീരിക അകലം പാലിക്കേണ്ടത് ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വൈറസ് തുടർച്ചയായി വികസിച്ചു കൊണ്ടിരിക്കുന്നതിനാൽ പരിശോധന, വാക്സിനുകൾ, ജീനോം സീക്വൻസിങ് ഉൾപ്പെടെയുള്ള ഫാർമക്കോളജിക്കൽ ഇടപെടലുകൾ എന്നിവയിൽ തുടർച്ചയായ ശാസ്ത്രീയ ഗവേഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

എന്നാൽ, ഇന്ന് രാജ്യത്ത് ഉടനീളം കരുതൽ ഡോസ് വാക്സിൻ നൽകിത്തുടങ്ങി. ഇന്നലെ കരുതൽ ഡോസ് വാക്സിൻ രജിസ്ട്രേഷൻ സംസ്ഥാനത്തുടനീളം ആരംഭിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ , 60 വയസ്സിന് മുകളിൽ പ്രായമുള്ള അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് വാക്സിൻ എടുക്കുവാൻ സാധിക്കുക. കരുതൽ ഡോസ് വാക്സിൻ എടുക്കുന്നതിനായി രണ്ട് ഡോസും സ്വീകരിച്ച കഴിഞ്ഞ് ഒമ്പത് മാസം കഴിയണം എന്ന നിബന്ധനയും ഉണ്ട്. എന്നാൽ, കരുതല്‍ ഡോസിനായുള്ള ബുക്കിംഗിന് ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രത്തിലേക്ക് നേരിട്ടോ പോകുകയോ ഓണ്‍ ലൈന്‍ വഴിയും ബുക്കിംഗ് നടത്തുകയോ ചെയ്യാം.

ഓണ്‍ലൈന്‍ വഴി കൃത്യമായി ബുക്ക് ചെയ്ത് വരുന്നതായിരിക്കും സമയം നഷ്ടപ്പെടാതിരിക്കാന്‍ നല്ലത്. പ്രമേഹം, രക്തസമ്മർദ്ദം, മറ്റ് വിട്ടു മാറാത്ത അസുഖങ്ങൾ തുടങ്ങിയ അസുഖങ്ങളുള്ള 60 വയസ്സിന് മുകളിലുള്ളവർക്ക് അവരുടെ ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം മുൻകരുതൽ ഡോസ് എടുക്കണം. ആളുകൾക്ക് അവരുടെ ഒന്നും രണ്ടും ഡോസുകൾക്ക് ലഭിച്ച അതേ വാക്സിൻ ആയിരിക്കും കരുതൽ ഡോസായി ലഭിക്കുക. ഇതിനർത്ഥം സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച വ്യക്തികൾക്ക് അതിന്റെ മൂന്നാമത്തെ ഡോസ് ലഭിക്കും. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ ലഭിച്ചവർക്ക് അതിന്റെ മൂന്നാമത്തെ ഡോസ് ലഭിക്കും.

കരുതൽ ഡോസ് വാക്സിൻ ആയി നാം വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ആദ്യം www.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും. തുടർന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ്. Schedule precaution Dose എന്നാ അടുത്ത ഐക്കണിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് അവിടെ സെൻറർ ഉം കൃത്യമായ സമയവും രേഖപ്പെടുത്തി ബുക്ക് ചെയ്യാൻ സാധിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+