കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ ജല നിരപ്പ് 113 അടിയില്‍; തേക്കടി ബോട്ടിംങ്ങ് പ്രതിസന്ധിയില്‍

  • By Desk
Google Oneindia Malayalam News

ഇടുക്കി:ജില്ലയില്‍ വേനല്‍ കടുത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 113 അടിയിലേക്ക് താഴ്ന്നു. ജലനിരപ്പ് കുറഞ്ഞതോടെ തേക്കടിയില്‍ ബോട്ടിംങ്ങും വൈകാതെ നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണ്.ജില്ലയുടെ പലഭാഗങ്ങളിലും ഇക്കുറി ശക്തമായ വേനല്‍മഴ ലഭിച്ചിരുന്നെങ്കിലും മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ലഭിക്കാതിരുന്നതാണ് ജലനിരപ്പ് താഴാന്‍ കാരണം.

mullaiperiyar

കഴിഞ്ഞ വര്‍ഷവും ജലനിരപ്പ് താഴ്ന്ന സാഹചര്യത്തില്‍ തേക്കടിയില്‍ ബോട്ടിംങ്ങ് നിറത്തി വെച്ചിരുന്നു.ജില്ലയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് തേക്കടി. കാടിനു നടുവിലൂടെ വന്യമൃഗങ്ങളെ കണ്ടുക്കൊണ്ട് വെള്ളപരപ്പിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരാണ് തേക്കടിയില്‍ എത്തുന്ന വിനോദ സഞ്ചാരികളിലേറെയും. ജലനിരപ്പ് കുറയുന്ന സാഹചര്യത്തില്‍ ബോട്ടിംങ്ങ് നിര്‍ത്തിവെച്ചാല്‍ ജില്ലയുടെ ഈ പ്രധാന വിനോദ സഞ്ചാര മേഖലയില്‍ സഞ്ചാരികളുടെ തിരക്ക് വരളെയധികം കുറയും.

നിലവില്‍ സെക്കന്റില്‍ നൂറ്റിയിരുപത്തിയെട്ടു ഘനയടിവെള്ളംമാത്രമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കുറച്ചിട്ടുണ്ട്.കുമളി ചക്കുപള്ളം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണവും ജലനിരപ്പ് കുറയുന്നതോടെ തടസ്സപ്പെടും.അണക്കെട്ടിലെ ജല നിരപ്പ് 110 അടിയിലും താഴ്ന്നാല്‍ പ്രതിസന്ധി അതിരൂക്ഷമാകുമെന്നതും ഉറപ്പ്.

തള്ളുമോ കൊള്ളുമോ? കരുണ'യില്‍ ഗവര്‍ണറുടെ കാരുണ്യം തേടി സര്‍ക്കാര്‍.. നിലപാട് നിര്‍ണായകംതള്ളുമോ കൊള്ളുമോ? കരുണ'യില്‍ ഗവര്‍ണറുടെ കാരുണ്യം തേടി സര്‍ക്കാര്‍.. നിലപാട് നിര്‍ണായകം

ഏഴ് വയസ്സുകാരനെ കൊന്ന്കുഴിച്ചുമൂടി: 21 കാരന്‍ അറസ്റ്റിൽ, കൊലപാതകത്തിനുള്ള കാരണം ഞെട്ടിക്കുന്നത്!ഏഴ് വയസ്സുകാരനെ കൊന്ന്കുഴിച്ചുമൂടി: 21 കാരന്‍ അറസ്റ്റിൽ, കൊലപാതകത്തിനുള്ള കാരണം ഞെട്ടിക്കുന്നത്!

English summary
Thekkady boating under crisis due to mullaperiyar water level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X