'അപ്പോൾ അതാ വരുന്നു , പ്രിയങ്കാ വാദ്ര , രാഹുൽ ഗാന്ധി , അഖിലേഷ് യാദവ്': പരിഹസിച്ച് സന്ദീപ് വാര്യര്‍
തിരുവനന്തപുരം: ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പടേയുള്ള പ്രതിപക്ഷ നേതാക്കളെ പരിഹസഹിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഇന്നലെ എം എസ് പി ക്കായി സമരം ചെയ്ത കർഷകരെ തല്ലിച്ചതച്ച കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്കോ നാല് ആദിവാസി കർഷകരെ വെടിവച്ച് കൊന്ന ഛത്തീസ്ഗഢിലേക്കോ പോകാതെ യുപിയിൽ മുതലെടുപ്പ് നടത്താൻ നോക്കുകയാണ് കോൺഗ്രസ് നേതൃത്വം. മൂന്ന് ബിജെപി പ്രവർത്തകരെ തല്ലിക്കൊന്നതിനെയോ ഒരു പാവം ഡ്രൈവറെ മൃഗീയമായി വിചാരണ ചെയ്തു കൊന്നതിനെയോ അപലപിക്കാൻ ഇവരാരും തയ്യാറല്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ലഖിംപൂരിൽ കർഷക സംഘടനകളും യുപി സർക്കാരും ചർച്ച നടത്തി ഒത്തു തീർപ്പിലെത്തി. മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം വീതം നഷ്ടപരിഹാരവും , കർഷക സംഘടനകളുടെ ആവശ്യപ്രകാരമുള്ള എഫ് ഐ ആറും രജിസ്റ്റർ ചെയ്തു. യുപി പോലീസ് അന്വേഷണത്തിൽ കർഷക സംഘടനകൾക്കും മതിപ്പ്. സംഘർഷാന്തരീക്ഷം ലഘൂകരിക്കപ്പെട്ടു. എങ്ങും ശാന്തത . അപ്പോൾ അതാ വരുന്നു , പ്രിയങ്കാ വാദ്ര , രാഹുൽ ഗാന്ധി , അഖിലേഷ് യാദവ്.

മുതലെടുപ്പ് രാഷ്ട്രീയത്തിനായി കുടുംബ രാഷ്ട്രീയക്കാർ യുപിയിലേക്ക് വച്ചു പിടിച്ചിട്ടുണ്ട്. ഇന്നലെ എം എസ് പി ക്കായി സമരം ചെയ്ത കർഷകരെ തല്ലിച്ചതച്ച കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്കോ നാല് ആദിവാസി കർഷകരെ വെടിവച്ച് കൊന്ന ഛത്തീസ്ഗഢിലേക്കോ പോകാതെ യുപിയിൽ മുതലെടുപ്പ് നടത്താൻ നോക്കുകയാണ് കോൺഗ്രസ് നേതൃത്വം. മൂന്ന് ബിജെപി പ്രവർത്തകരെ തല്ലിക്കൊന്നതിനെയോ ഒരു പാവം ഡ്രൈവറെ മൃഗീയമായി വിചാരണ ചെയ്തു കൊന്നതിനെയോ അപലപിക്കാൻ ഇവരാരും തയ്യാറല്ല.
പ്രിയങ്ക വാദ്ര ട്വീറ്റ് ചെയ്ത വീഡിയോയിൽ തന്നെ ബിജെപി പ്രവർത്തകർ സഞ്ചരിച്ചിരുന്ന ജീപ്പിൻ്റെ മുൻ ഗ്ലാസ് കല്ലേറിൽ തകർന്നിരുന്നത് ദൃശ്യമാണ് . അക്രമാസക്തമായ ജനക്കൂട്ടത്തിൽ നിന്നു രക്ഷപ്പെടാൻ വാഹനം വേഗത്തിൽ മുന്നോട്ടെടുത്തപ്പോഴാണ് ദൗർഭാഗ്യകരമായ സംഭവങ്ങൾ അരങ്ങേറിയത് എന്നും വ്യക്തമാണ്. എന്നാൽ പോലും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനെ വരെ കർഷക സംഘടനകളുടെ ആവശ്യം പരിഗണിച്ച് പ്രതിചേർത്തിരിക്കുകയാണ് യുപി പോലീസ്.
എന്നാൽ കർഷക സമരം സെലക്ടീവ് ആയി നടക്കുന്നതെന്തിനാണ് ? പഞ്ചാബിൽ കർഷക സമരം വേണ്ടെന്നാണ് കോൺഗ്രസ് നിലപാട് . സുപ്രീം കോടതി തന്നെ സ്റ്റേ നൽകി സമിതിയെ നിയോഗിച്ചു കഴിഞ്ഞിട്ടും കർഷക സമരം തുടരുന്നതിനെ ബഹു . സുപ്രീം കോടതി തന്നെ രൂക്ഷമായി വിമർശിച്ചിരുന്നു . യു പി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഈ രാഷ്ട്രീയ നാടകങ്ങൾ കൊണ്ടൊന്നും യോഗി - മോദി കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ കഴിയില്ല . കയ്യിൽ ബാക്കിയുള്ള അഞ്ചോ ആറോ ശതമാനം വോട്ടു കൂടി അഖിലേഷിനോ മായാവതിക്കോ സംഭാവന ചെയ്ത് രാഹുലിനും പ്രിയങ്കക്കും യുപി വിടാം.-സന്ദീപ് വാര്യര്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.
അതേസമയം, രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി. രാഹുലും പ്രിയങ്കയും അടക്കം അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാമെന്ന് ഉത്തര്‍ പ്രദേശ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്. ഇത്തരത്തില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിയിലേയും അഞ്ച് നേതാക്കള്‍ക്ക് വീതം ലഖിംപൂര്‍ ഖേരിയില്‍ എത്താനും യുപി സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിട്ടു
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications