കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ നടന്നത് 32 രാഷ്ട്രീയ കൊലപാതകങ്ങൾ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങൾ തുടർ കഥയാകുകയാണ് കേരളത്തിൽ. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലാണ് അരും കൊലകൾ സംഭവിക്കുന്നത്. ഒരു കൊലപാതകത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് അടുത്തത് സംഭവിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

രാഷ്ട്രീയ പകപോക്കലും പരസ്പര പ്രതികാരവും നാശത്തിലേയ്ക്കും ഒരുവന്റെ ജീവൻ അപഹരിക്കുന്നതിലേയ്ക്ക് ചെന്നെത്തുന്നു. കേരളത്തിന്റെ രാഷ്ട്രീ. കൊലപാതകങ്ങൾ ഭരണ നേത്യത്വത്തിനോ പോലീസിനോ പിടിച്ചു നിറത്താൻ കഴിയാത്ത വിധം മുന്നേറുന്നു.

കേരളത്തിൽ പിണറായി വിജയൻ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം കേരളത്തില്‍ നടന്ന കൊലപാതക കണക്കുകൾ ഞെട്ടിക്കുന്നത്.

1

32 രാഷ്ട്രീയ കൊലപാതകങ്ങളാണ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം കേരളം സാക്ഷ്യം വഹിച്ചത്. പോലീസിന്റെ കണക്ക് പ്രകാരമാണ് ഇത്. എന്നാൽ, 2016 ജനുവരി മുതൽ ഇന്നു വരെയുളള കണക്ക് പ്രകാരം നടന്നത് 32 രാഷ്ട്രീയ കൊലപാതകങ്ങള്‍.

ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാ​ഗ്യമെന്ന് പോലീസ്ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാ​ഗ്യമെന്ന് പോലീസ്

l

2

സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം കേരളത്തില്‍ നടന്ന കൊലപാതക കണക്കുകൾ ഇങ്ങനെ :-

- 2016 - ൽ 15
- 2017 - ൽ 5
- 2018 - ല്‍ 4
- 2019 - ൽ 4
- 2020 - ൽ 4

- 2021 ൽ 5 എന്നിങ്ങനെയാണ് കൊലപാതക രേഖഖൾ.

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

3

∙ 2021 - ലെ കൊലപാതകങ്ങൾ

ആലപ്പുഴയിൽ എസ്‌ ഡി പി ഐ, ബി ജെ പി നേതാക്കൾ കൊല ചെയ്യപ്പെട്ടു. ചേർത്തലയിൽ ആർ എസ് എസു കാരനും കണ്ണൂരിൽ മുസ്‌ലിം ലീഗുകാരനും, പാലക്കാട് ബി ജെ പി പ്രവർത്തകനും കൊല ചെയ്യപ്പെട്ടു.

∙ 2020 - ലെ കൊലപാതകങ്ങൾ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ കൊല്ലപ്പെട്ടു. കണ്ണൂരിൽ എസ് ഡി പി ഐ ക്കാരനും, കാസർകോട് സി പി എമ്മു കാരനും കൊല ചെയ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നുമഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നു

4

∙ 2019 - ലെ കൊലപാതകങ്ങള്‍

തൃശൂരിൽ കോൺഗ്രസ് പ്രവർത്തകനും മലപ്പുറത്ത് ലീഗ് പ്രവർത്തകനും കൊല്ലപ്പെട്ടു. കാസർകോട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

∙ 2018 - ലെ കൊലപാതകങ്ങള്‍

എറണാകുളം സിറ്റിയില്‍ മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തി. ന്യൂ മാഹിയില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനും പേരാവൂരില്‍ ബി ജെ പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

3

∙ 2017 - ലെ കൊലപാതകങ്ങള്‍

തിരുവനന്തപുരം ശ്രീകാര്യത്ത് ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊല്ലം കടയ്ക്കലില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഗുരുവായൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ധര്‍മടത്ത് ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പയ്യന്നൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

∙ 2016 - ലെ കൊലപാതകങ്ങള്‍

കണ്ണൂരിൽ ബി ജെ പി പ്രവർത്തകനും, ആലപ്പുഴയില്‍ കോൺഗ്രസ് പ്രവർത്തകനും, കണ്ണൂരിൽ സി പി എം പ്രവർത്തകനും, തൃശൂരിൽ ബി ജെ പി പ്രവർത്തകനും സി പി എം പ്രവർത്തകനും കൊല്ലപ്പെട്ടു.

3

ജൂലൈ മാസത്തിനുശേഷം പയ്യന്നൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകനും, കണ്ണൂരിൽ ബി ജെ പി പ്രവർത്തകനും, കോഴിക്കോട് റൂറലിൽ 2 ലീഗ് പ്രവർത്തകരും, കോട്ടയത്ത് മുൻ സി പി എം പ്രവർത്തകനും, കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകനും, കണ്ണൂരിൽ സി പി എം പ്രവർത്തകനും, കണ്ണൂരിൽ ബി ജെ പി പ്രവർത്തകനും, പാലക്കാട് ബി ജെ പി പ്രവർത്തകനും, മലപ്പുറത്ത് സി പി എം പ്രവർത്തകനും കൊല്ലപ്പെട്ടു.

Recommended Video

cmsvideo
കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം | Oneindia Malayalam
7

അതേസമയം, പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്ൽ കൊല്ലപ്പെട്ടവരിലേറെയും ബി ജെ പി - ആർ എസ് എസ് പ്രവര്‍ത്തകരാണെന്ന് പോലീസ് പറയുന്നു.

English summary
There are "32 political murders" reported since the Pinarayi Vijayan government ; Shocking reports are out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X