കൺസഷൻ കൊടുക്കാൻ കഴിയാത്ത കുട്ടികളുണ്ട്; മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളി;അഭിജിത്ത്
തിരുവനന്തപുരം; രണ്ടു രൂപ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്കെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. മന്ത്രിയുടെ പ്രസ്തവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് അഭിജിത്ത് പറഞ്ഞു. പ്രസ്താവന പിൻവലിക്കാൻ മന്ത്രി തയ്യാറാകണം. വിദ്യാർത്ഥി കൺസഷൻ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്. അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തിൽ വിദ്യാർത്ഥിസമൂഹത്തെയും ,പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അതിനെ കെ എസ് യു എതിർക്കുമെന്നും അഭിജിത്ത് പറഞ്ഞു.

കണ്‍സഷന്‍ കൊടുക്കാന്‍ പോലും കഴിയാത്ത കുട്ടികളെ നേരിട്ട് അറിയുന്നതുകൊണ്ട് തന്നെ അത് കൊടുക്കുന്നത് അപമാനമാണെന്ന് തോന്നിയിട്ടില്ലെന്നും ദി ക്യൂവിനോടുള്ള പ്രതികരണത്തിൽ അഭിജിത്ത് പറഞ്ഞു. മന്ത്രിയുടെ വീട്ടിലെ കുട്ടികൾക്ക് കൺസഷൻ കൊടുക്കുന്നത് അപമാനമായിരിക്കും. കാരണം അവരെല്ലാം എല്ലാ സുഖ സൗകര്യങ്ങളോടും കൂടിയായിരിക്കും ജീവിക്കുന്നത്. എന്നാൽ കേരളത്തിലെ എല്ലാ ജനതയും അതുപോലെ സുഖ സൗകര്യങ്ങളിൽ ജീവിക്കുന്നവരല്ല.
മന്ത്രി മാളികയിൽ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തിൽ വിദ്യാർത്ഥിസമൂഹത്തെയും ,പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കിൽ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെ.എസ്.യു മുന്നിലുണ്ടാകും. 'വിദ്യാർത്ഥി കൺസഷൻ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ് അത് നേടിയെടുത്തത് കെ.എസ്.യുവാണെന്നും അഭിജിത്ത് പറഞ്ഞു.
ദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിലുള്ള കണ്‍സഷന്‍ നിലനിര്‍ത്തണം എന്നതാണ് എസ് എഫ് ഐയുടെ നിലപാടെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് പറഞ്ഞു. ദി ക്യൂവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിരവധി വിദ്യാർത്ഥികൾ വലിയ പ്രയാസമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്നവരാണ്. അവരുടെ പ്രയാസങ്ങൾ മനസിലാക്കേണ്ടതുണ്ട്.
സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ വിഷയത്തില്‍ ഞങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തും. നേരത്തെ ഗതാഗത വകുപ്പ് മന്ത്രിയും വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചതാണ്. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ ബസ് വ്യവസായം തകർച്ചയുടെ വക്കിലാണെന്നും ഇതക്കെ പരിഗണിച്ച് സർക്കാരിന് ഒരു തിരുമാനമെടുക്കാൻ സാധിക്കുമെന്നും സച്ചിൻ ദേവ് പറഞ്ഞു.
വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ബസുടമകൾ ഉന്നയിച്ചത്. കൺസഷനായി രണ്ട് രൂപ നൽകുന്നത് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണ്. 2012 ലാണ് കണ്‍സഷന്‍ 2 രൂപയാക്കുന്നത്. 10 വര്‍ഷം കഴിഞ്ഞു. സ്‌കൂള്‍ സമയത്ത് മറ്റ് യാത്രക്കാരെക്കാളും വിദ്യാര്‍ഥികളാണ് ബസിലുണ്ടാവുക. ഇത് വലിയ രീതിയില്‍ വരുമാനം കുറയുന്നതിന് കാരണമാവുന്നുണ്ടെന്നാണ് ബസ് ഉടമകൾ പറയുന്നത്. ഇത് ഒരു പരിധി വരെ ഏറെ ശരിയാണെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ.












Click it and Unblock the Notifications