കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമം; ജാഗ്രതാ നിര്‍ദേശം, പോലീസ് ഉദ്യോഗസ്ഥരുമായി പ്രത്യേക ചര്‍ച്ച

  • By Ashif
Google Oneindia Malayalam News

തിരുവവന്തപുരം: കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ചില സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാരിന് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കി.

 കീഴാറ്റൂരില്‍ പിടിവിടാതെ സിപിഎം, വയല്‍ക്കിളി മാര്‍ച്ച് കാണാന്‍ പ്രവര്‍ത്തകര്‍ പോകേണ്ടെന്ന് ജയരാജന്‍ കീഴാറ്റൂരില്‍ പിടിവിടാതെ സിപിഎം, വയല്‍ക്കിളി മാര്‍ച്ച് കാണാന്‍ പ്രവര്‍ത്തകര്‍ പോകേണ്ടെന്ന് ജയരാജന്‍

വര്‍ഗീയ സംഘര്‍ഷങ്ങളും സാമുദായിക കലാപങ്ങളുമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് ഓഫീസര്‍മാര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാനാണ് ഇത്തരക്കാരുടെ നീക്കമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പോലീസ് ആസ്ഥാനത്ത് നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന പോലീസ് മേധാവി, ഇന്റലിജന്‍സ് മേധാവി, ക്രൈംബ്രാഞ്ച് മേധാവി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, ഐജിമാര്‍, എസ്പിമാര്‍ എന്നിവര്‍ പങ്കെടുത്തു.

pinarayvijayan1

ക്രമസമാധാനപാലനത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ക്വട്ടേഷന്‍ സംഘങ്ങളെ ഇല്ലാതാക്കണം. എന്നാല്‍ മൂന്നാംമുറ പ്രയോഗിക്കുന്ന പോലീസുകാരും ഉണ്ടാകരുത്. മൂന്നാം മുറ പ്രയോഗിക്കുന്നുവെന്ന് ചില ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മയക്കുമരുന്ന് ലോബികളെ നിരീക്ഷിക്കണം. ഇതിന് വേണ്ടി പ്രത്യേക ഇന്റലിജന്‍സ് സംവിധാനം വേണം. പുതിയ സിഐമാര്‍ ചുമതലയേറ്റെടുത്ത സാഹചര്യത്തില്‍ പോലീസ് സേവനം കാര്യക്ഷമമാക്കണം. വൃദ്ധര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ പരാതികളില്‍ പ്രത്യേക പരിഗണന വേണം. സംസ്ഥാനത്തെ മികച്ച പോലീസ് സ്‌റ്റേഷന് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

English summary
CM Warning there are effort to creat communal tensions in the State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X