കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ രാഹുല്‍ ഗാന്ധിക്കും മനസ്സിലായി...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അങ്ങനെ രാഹുല്‍ ഗാന്ധിക്കും ആ കാര്യം മനസ്സിലായി. അദ്ദേഹം അത് തുറന്ന് സമമതിക്കുകയും ചെയ്തു. എന്താണ് ആ കാര്യം എന്നറിയാമോ...

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ട്. രാജ്യത്ത് കോണ്‍ഗ്രസ്സിന് അല്‍പമെങ്കിലും സ്വാധീനമുണ്ടെന്ന് ഹൈക്കമാന്റ് വിശ്വസിക്കുന്ന കേരളത്തിലും പ്രശ്‌നങ്ങളാണെങ്കില്‍ പിന്നെ കോണ്‍ഗ്രസ് എന്ത് ചെയ്യും!!!

Rahul Sudheeran

കെപിസിസിയുടെ വിശാല എക്‌സിക്യൂട്ടീവ് യോഗത്തിനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി കേരളത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള നേതാക്കളാണ് ഇവിടെ ഉള്ളതെന്നും രാഹുല്‍ പറഞ്ഞു.

തനിക്കെതിരെ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പരാതികളുടെ കെട്ടഴിച്ച എ, ഗ്രൂപ്പുകാര്‍ക്ക് ചുട്ടമറുപടിയാണ് സുധീരന്‍ യോഗത്തില്‍ നല്‍കിയത്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ സിപിഎമ്മിന്റെ അവസ്ഥയില്‍ എത്തിക്കുമെന്നാണ് സുധീരന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഉള്ള സൂചനയായിരുന്നു അത്.

രാഹുല്‍ ഗാന്ധിക്കൊപ്പം എകെ ആന്റണിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. മദ്യനയത്തില്‍ മറ്റെല്ലാവരും കയ്യൊഴിഞ്ഞപ്പോഴും സുധീരന് ശക്തമായ പിന്തുണ നല്‍കിയത് എകെ ആന്റണി ആയിരുന്നു. സുധീരന്റെ ജനപക്ഷയാത്രക്കെത്തുന്ന രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ സുധീരനെതിരെ പരാതി പറഞ്ഞ നേതാക്കളെല്ലാം ഇപ്പോള്‍ ഏതാണ്ട് കുടുങ്ങിയ മട്ടാണ്.

English summary
There are issues in Kerala Party: Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X