Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയേക്കാൾ ഭയം ബാധിച്ചവർ ഈ ലോകത്ത് ഉണ്ടാകില്ല', വിമർശിച്ച് ജോണ്‍ ബ്രിട്ടാസ്

അഭിജീത് ദിപ്കെ എന്ന യുവാവ് സ്ഥാപിച്ച കോക്രോച്ച് ജനത പാർട്ടി (സിജെപി) എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കോക്രോച്ച്‌ ജനത പാർട്ടിയെ എന്തിനാണ് സർക്കാർ ഭയക്കുന്നതെന്ന് ബ്രിട്ടാസ് ചോദിച്ചു. നിരോധനം കൊണ്ടും , നിയമങ്ങൾ വളച്ചൊടിച്ച് സാമൂഹിക അക്കൗണ്ടുകൾ പൂട്ടിച്ചും ഈ പ്രസ്ഥാനത്തെ തകർക്കാൻ കഴിയുമെന്നാണോ ബിജെപിയും കേന്ദ്ര സർക്കാരും ചിന്തിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ ചോദിച്ചു.

'രാജ്യം ഭരിക്കുന്ന സർക്കാരിനെ നയിക്കുന്ന പാർട്ടിയാണ് , 56 ഇഞ്ച് നെഞ്ചളവിന്റെ വായ്ത്താരികൾ എപ്പഴും ചൊല്ലുന്നവരാണ് .പക്ഷെ യഥാർത്ഥത്തിൽ അവരെക്കാൾ ഭയം ബാധിച്ചവർ ഈ ലോകത്ത് ഉണ്ടാവില്ല. കോക്രോച്ച്‌ ജനത പാർട്ടി എന്ന ഒരു പരിഹാസാത്മക, പ്രതീകാത്മക പ്രസ്ഥാനത്തിന്റെ സാമൂഹിക മാധ്യമ പേജുകൾ പൂട്ടിക്കാനുള്ള ശ്രമം കാണുമ്പോഴാണ് ഇങ്ങനെ പറയേണ്ടി വരുന്നത് .

johnbritas-1

കുറച്ചു ദിവസങ്ങൾക്കു മുൻപ് അഭിഷേക് ഡിപ്‌കേ എന്ന യുവാവ് ആരംഭിച്ചതാണ് കോക്രോച്ച്‌ ജനത പാർട്ടി. യോഗ്യതയില്ലാത്ത ചില പ്രൊഫഷണലുകളെയും തൊഴിലില്ലാത്ത യുവാക്കളെയും "പാറ്റകളോട്" ഉപമിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശങ്ങൾക്കെതിരെയുള്ള ഒരു തമാശരൂപേണയുള്ള പ്രതിഷേധമായാണ് ഇത് ആരംഭിച്ചത്. എന്നാൽ, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ യുവാക്കളുടെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, മതേതരത്വം, ഭരണവിരുദ്ധ വികാരങ്ങൾ എന്നിവ വ്യക്തമായി ചൂണ്ടിക്കാട്ടി , യുവാക്കൾക്കിടയിൽ പ്രത്യേകിച്ച് Gen-Zകൾക്കിടയിൽ ഇത് ഒരു സംവാദമായി അതിവേഗം വളർന്നു.

സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കി തെരഞ്ഞെടുപ്പുകൾ വിജയിക്കുന്നുണ്ടാകാം ... മാധ്യമങ്ങളെക്കൊണ്ട് ദാസ്യവേല ചെയ്യിപ്പിച്ചു എല്ലാം ഭദ്രം എന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടാകും ..എന്നാൽ രാഷ്ട്രത്തലവന്മാർക്ക് മിട്ടായി കൊടുക്കുന്ന പോലത്തെ ഗിമ്മിക്കുകളല്ല ഇന്ത്യയിലെ യുവാക്കൾക്ക് വേണ്ടത് എന്ന് അവർ പറയാതെ പറഞ്ഞു . പക്ഷെ ഈ സർക്കാർ എന്താണ് ചെയ്തത് , സാമൂഹിക മാധ്യമമായ എക്‌സിലെ (X) കോക്രോച്ച്‌ ജനത പാർട്ടിയുടെ അക്കൗണ്ട് സർക്കാർ പൂട്ടിച്ചു . ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇപ്പഴും അവരുണ്ട് , നിങ്ങൾ ഈ പോസ്റ്റ് വായിക്കുമ്പഴേക്കും അത് ഉണ്ടാകുമോ എന്ന് അറിയില്ല.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അഭിഷേക് തന്നെ വെളിപ്പെടുകയും ചെയ്തിട്ടുണ്ട് . നീണ്ട പന്ത്രണ്ട് വർഷത്തെ ബിജെപി ഭരണത്തിന് കീഴിൽ നമ്മുടെ രാജ്യം വന്നു പെട്ടിരിക്കുന്ന ദുരവസ്ഥയുടെ നേർ പ്രതിഫലനമാണ് നമ്മൾ കാണുന്നത്. കോക്രോച്ച്‌ ജനത പാർട്ടിയെ എന്തിനാണ് സർക്കാർ ഭയക്കുന്നത് , നിരോധനം കൊണ്ടും , നിയമങ്ങൾ വളച്ചൊടിച്ച് സാമൂഹിക അക്കൗണ്ടുകൾ പൂട്ടിച്ചും ഈ പ്രസ്ഥാനത്തെ തകർക്കാൻ കഴിയുമെന്നാണോ ബിജെപിയും കേന്ദ്ര സർക്കാരും ചിന്തിക്കുന്നത്
ലോകത്ത് ഇപ്പോൾ ഏറ്റവും യുവാക്കൾ ഉള്ള രാജ്യം ഇന്ത്യയാണ് , പക്ഷെ യുവാക്കൾ നിലവിലെ സർക്കാർ സംവിധാനത്തിൽ എത്ര മാത്രം നിരാശരാണ് , ഒരു മാറ്റം അവർ ആഗ്രഹിക്കുന്നു എന്നല്ലേ പാറ്റ വ്യാപനത്തിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+