''സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്'', അവരെ സെനറ്റിലെടുക്കുന്നതിൽ തെറ്റെന്താണെന്ന് കെ സുധാകരൻ
കോഴിക്കോട്: സർവ്വകലാശാലകളുടെ സെനറ്റിൽ സംഘപരിവാർ ബന്ധമുളളവരെ ഗവർണർ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഘപരിവാറിലും കൊള്ളാവുന്നവർ ഉണ്ടെന്നും അവരെ ഉൾക്കൊള്ളിക്കുന്നതിൽ എന്താണ് തെറ്റെന്നും കെ സുധാകരൻ ചോദിച്ചു.
''സംഘപരിവാര്‍ ആളുകളെ ഉള്‍പ്പെടുത്തിയതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ല. അതിലും കൊള്ളാവുന്നവരുണ്ട്. അവരെ എടുക്കുന്നതില്‍ എന്താണ് തടസ്സം. സംഘപരിവാറിന്റെ ആളുകളെ മാത്രം വെച്ച് കൊണ്ട് പോകുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് വിമര്‍ശിക്കാം''. സംഘപരിവാറിലും കൊള്ളുന്നവരുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുന്നതിനെ എങ്ങനെയാണ് എതിര്‍ക്കുകയെന്ന് കെ സുധാകരന്‍ ചോദിച്ചു.

''സെനറ്റിലെ അംഗങ്ങളെ രാഷ്ട്രീയം തിരിച്ച് കാണാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യരാണോ എന്നാണ് പരിശോധിക്കുന്നത്. യോഗ്യരല്ലാത്തവരാണ് എന്ന് തോന്നിയാല്‍ അതിനെ എതിര്‍ക്കും. അത് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഒരു ടീമിനെ അത് ഏല്‍പ്പിച്ചിട്ടുണ്ട്''. മികച്ച അക്കാദമീഷ്യനല്ല അവരെങ്കില്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
''സംഘപരിവാറാണ് എന്നത് കൊണ്ട് മാത്രം അവരെ എതിര്‍ക്കില്ല. അവരും ജനാധിപത്യത്തിലെ ഒരു പാര്‍ട്ടിയല്ലേ എന്നും കെ സുധാകരന്‍ ചോദിച്ചു. യുഡിഎഫ്, മുസ്ലീം ലീഗ് അംഗങ്ങളെ സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തതിന് കോണ്‍ഗ്രസ് മറുപടി പറയണമെന്ന ആവശ്യത്തോടും കെ സുധാകരന്‍ പ്രതികരിച്ചു. ''ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുന്നതിന് തങ്ങള്‍ എന്ത് പിഴച്ചു. കോണ്‍ഗ്രസ് അപേക്ഷ കൊടുത്തിട്ട് ചെയ്യുന്നതല്ല. ഒരു അക്കാദമീഷ്യന്റെ യോഗ്യതകള്‍ മാനിച്ച് കൊണ്ട് ഗവര്‍ണര്‍ ചെയ്യുന്നതിനെ തങ്ങള്‍ എന്തിന് വിമര്‍ശിക്കണം'' എന്നും കെ സുധാകരന്‍ ചോദിച്ചു.












Click it and Unblock the Notifications