കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത രണ്ടാഴ്ച്ച അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് കെകെ ശൈലജ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച്ച അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്താണ് മന്ത്രിയുടെ മുന്നറിയിപ്പ്.

ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ചെറിയ രോഗലക്ഷണങ്ങള്‍ പോലും പ്രകടമാവുകയാണെങ്കില്‍ യാത്രകളും സമ്പര്‍ക്കത്തിനുള്ള സാഹചര്യങ്ങളും ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളുണ്ടെങ്കില്‍ കൂടി ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കൂടുതല്‍ തിരക്കനുഭവപ്പെടുകയും ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബങ്ങളില്‍ ഒത്തുകൂടുകയും ചെയ്തതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ ആര്‍ക്കെങ്കിലും കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ മാസ്‌ക് ധരിക്കണമെന്നും കൊവിഡ് പൂര്‍വ്വാധികം ശക്തിയൊടെ നമുക്കിടയില്‍ ഉണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

kk shailaja

അണ്‍ലോക്ക് നാലാംഘട്ടത്തിന്റെ ഭാഗമായി നിരവധി മേഖലയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിദ്യഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങള്‍ നീക്കിയപ്പോള്‍ ജനജീവിതം സാധാരണഗതിയിലായിരിക്കുകയാ്ണ. എന്നാല്‍ ഇത്തരം ഇളവുകള്‍ ആഘോഷമാക്കുകയല്ല വേണ്ടത്. ഒരു ചെറിയ അശ്രദ്ധ ഉണ്ടായാല്‍ രോഗം പിടിപെട്ടേക്കാം. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്ന് ആരും മറക്കരുതെന്നും മന്ത്രി പറയുന്നു.

Recommended Video

cmsvideo
രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 27 മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകള്‍ അനുവദിച്ചതിന് പുറകേ 14 മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി അനുവദിച്ചിരിക്കുകയാണ്. ക്വാറന്റൈനിലുള്ളവരുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്.
സാമ്പിള്‍ ശേഖരണം, സാധാരണ രോഗങ്ങള്‍ക്കും വിട്ടുമാറാത്ത രോഗങ്ങള്‍ക്കുമുള്ള പ്രധിരോധ സേവനങ്ങള്‍, പ്രഥമശുശ്രൂഷ, റഫറല്‍ സേവനങ്ങള്‍, കുടുംബാസൂത്രണ സേവനങ്ങള്‍, പ്രസവത്തിന് മുമ്പും ശേഷവുമുള്ള പരിചരണം, രോഗപ്രതിരോധം, ദേശീയ ആരോഗ്യ പദ്ധതി നടപ്പാക്കല്‍, ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, പതിവ് ലാബ് പരിശോധന, വിട്ടുമാറാത്ത എല്ലാ രോഗങ്ങളുടെയും രോഗനിര്‍ണയം, പതിവ് ചികിത്സ, ഏതെങ്കിലും അടിയന്തിര രോഗിയെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുക.

സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 21,516 ആയി ഉയര്‍ന്നതായിട്ടാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. 315 പേര്‍ മരണപ്പെട്ടിട്ടുമുണ്ട്. വ്യാഴാഴ്ച്ച മാത്രം സംസ്ഥാനത്ത് 1553 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ മരണപ്പെടുകയും ചെയ്തു. 40 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് 1553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്നലെ രോഗബാധ.

'സാത്താന്റെ സന്തതി';നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനമല്ല,'അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാല്‍ അറിയാം''സാത്താന്റെ സന്തതി';നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനമല്ല,'അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാല്‍ അറിയാം'

 'കഫീല്‍ ഖാന്‍ പറയുമ്പോ യുപിഎ സര്‍ക്കാരിന്റെ കാലമാണ് ഓര്‍മയില്‍; വിമര്‍ശിക്കാന്‍ ഭയം ഇല്ലായിരുന്നു' 'കഫീല്‍ ഖാന്‍ പറയുമ്പോ യുപിഎ സര്‍ക്കാരിന്റെ കാലമാണ് ഓര്‍മയില്‍; വിമര്‍ശിക്കാന്‍ ഭയം ഇല്ലായിരുന്നു'

English summary
there is a possibility of a severe outbreak of covid in Kerala in the next two weeks said KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X