
സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം ഏത് നിമിഷവും നഷ്ടപ്പെടാവുന്ന സാഹചര്യമാണുള്ളത്: എസ്ഡിപിഐ
കൊച്ചി: സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം ഏത് നിമിഷവും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ആര് എസ് എസ് കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ വന്‍ ആയുധ-സ്ഫോടക വസ്തു ശേഖരം വംശഹത്യയുടെ മുന്നൊരുക്കമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്സിന്റെ സ്ഫോടക ശേഖരം; വംശഹത്യയുടെ മുന്നൊരുക്കം എന്ന തലക്കെട്ടില്‍ ജൂണ്‍ 22 ബുധനാഴ്ച വൈകീട്ട് നാലിന് എറണാകുളം വൈ എം സി എ ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിലീപും ബെഹ്റയും തമ്മിലുള്ള അടുപ്പത്തേക്കുറിച്ച് പറയാനായി ധാരാളം തെളിവുകള്‍ ഉണ്ട്: ആശാ ഉണ്ണിത്താന്
അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, 'ജീനോസൈഡ് വാച്ച്' എന്ന അന്വേഷണ പഠന സംഘത്തിന്റെ തലവന്‍ ഗ്രിഗറി സ്റ്റാന്റണ്‍ ഇന്ത്യ വംശഹത്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അടുത്ത നാളുകളില്‍ പ്രവചിക്കുകയുണ്ടായി. രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്ന ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രഭാഷണങ്ങളും പ്രചാരണങ്ങളും ആക്രമണങ്ങളും ആള്‍ക്കൂട്ടക്കൊലകളും ബുള്‍ഡോസര്‍ രാജുമെല്ലാം ഈ ദിശയിലേക്കാണ് നയിക്കുന്നതെന്ന് മനസിലാക്കാനാകും.
കേരളത്തിലും ആര് എസ് എസ് വന്‍തോതില്‍ സ്ഫോടക വസ്തുശേഖരണം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്. അടുത്ത കാലത്തായി കോഴിക്കോട് ജില്ലയിലെ വടകരയിലും കണ്ണൂര്‍ ജില്ലയിലെ ആറളത്തും കാങ്കോലിലും ഉള്‍പ്പെടെയുണ്ടായിട്ടുള്ള ആര്‍എസ്എസ് കേന്ദ്രങ്ങളിലെ സ്ഫോടനങ്ങള്‍ ബോംബ് നിര്മാണത്തിനിടെയായിരുന്നെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വടകര മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ വീടിന്റെ ടെറസിന് മുകളിലുണ്ടായ സ്ഫോടനത്തില്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദ് എന്ന ആര്‍എസ്എസ്സുകാരന്റെ കൈ നഷ്ടപ്പെട്ടിരുന്നു.
ഈ മാസം ആദ്യത്തില്‍ ആലപ്പുഴയില്‍ നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരമാണ് പോലീസ് പിടികൂടിയത്. മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ വന്‍ നാശം വിതയ്ക്കാന്‍ ശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. ആലപ്പുഴയുടെ കാലിക പശ്ചാത്തലത്തില്‍ ഏറെ ഗൗരവമായി കാണേണ്ടിയിരുന്ന സംഭവം പോലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനോ ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല.
ഈ വിഷയത്തില്‍ രാജ്യത്തിന്റെ നല്ല ഭാവിയെ ആഗ്രഹിക്കുന്ന രാജ്യസ്നേഹികളുടെ നിതാന്ത്ര ജാഗ്രതയും സത്വര ഇടപെടലും അനിവാര്യമാണെന്നും റോയ് അറയ്ക്കല്‍ വ്യക്തമാക്കി. സെമിനാറില്‍ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും.