പാറ്റൂരില്‍ കൈയ്യേറ്റം നടന്നിട്ടുണ്ട്; അവസാനം സര്‍ക്കാരും സമ്മതിച്ചു, ഒഴിപ്പിക്കണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: പാറ്റൂരില്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് സമ്മതിച്ച് സര്‍ക്കാര്‍. ലോകായുക്തയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമിയിലെന്ന് ലോകായുക്തയില്‍ സത്യവാങ്മൂലം നല്‍കി. ജല അതോറിറ്റിയുടേയും റവന്യൂ വകുപ്പിന്റെയും സ്ഥലം കൈയ്യേറിയാണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചത്.
പാറ്റൂരില്‍ 31 സെന്റ് സ്ഥലം സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്വകാര്യ വ്യക്തി ഫ്‌ളാറ്റ് നിര്‍മ്മിച്ചു എന്നാണ് ആരോപണം. കൈയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു. ആദ്യമായാണ് പാറ്റൂരില്‍ കയ്യേറ്റം നടന്നതായി സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്.

കയ്യേറ്റത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കഴിഞ്ഞ സര്‍്കകാര്‍സ കാലത്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ സമാന കേസ് ലോകായുക്തയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് തുടര്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. അതേസമയം സര്‍ക്കാര്‍ നടത്തിയ രഹസ് പരിശോധനയിലാണ് പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതായി കണ്ടെത്തിയത്.












Click it and Unblock the Notifications