കേരളത്തില്‍ ലൗ ജിഹാദുണ്ട്; ആരും മാംസം കഴിക്കുന്നത് ഇഷ്ടമല്ലെന്നും ഇ ശ്രീധരന്‍
ദില്ലി: ബിജെപി പ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദപരമായ നിരവധി പ്രസ്താവനകളാണ് ഇ ശ്രീധരന്‍ നടത്തുന്നത്. ലൗ ജിഹാദ് വിഷയങ്ങളെ സംബന്ധിച്ച്, കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഞാന്‍ കാണുന്നുണ്ടെന്നായിരുന്നു ലൗ ജിഹാദ് വിഷയത്തില്‍ ഇ ശ്രീധരന്‍ നടത്തിയ പ്രസ്താവന. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എങ്ങനെയാണ് ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യകള്‍ കാട്ടി വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്നതും തുടര്‍ന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങളും ഞാന്‍ കാണുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെപ്പോലും വശീകരിച്ച് വിവാഹം ചെയ്യുന്നുണ്ട്. അതിനെയാണ് ഞാന്‍ എതിര്‍ക്കുന്നതെന്നായിരുന്നു ഈ ശ്രീധരന്‍റെ പ്രതികരണം. അതേസമയം ബിജെപി വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്നും ദേശസ്‌നേഹികളുടെ പാര്‍ട്ടിയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

താനൊരു സമ്പൂര്‍ണ്ണ വെജിറ്റേറിയന്‍ ആണെന്നും മാംസം കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും അദ്ദേഹം പറയുന്നു. പൂര്‍ണ്ണ വെജിറ്റേറിയനായ താന്‍ മുട്ടപോലും കഴിക്കാറില്ല. അതിനാല്‍ തന്നെ ആളുകള്‍ മാസം കഴിക്കുന്നത് എനിക്ക് ഇഷ്ടമെല്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മനംമയക്കി സാക്ഷി അഗർവാൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications