'ഈ ഭരണത്തോടു കല്പിക്കാന്‍ കെല്‍പുള്ള ഒരു വര്‍ഗീയ ശക്തിയും ഇവിടെ ഇല്ല', മുഖ്യമന്ത്രി
നിശ്ചയദർഢ്യമുള്ള സർക്കാർ കേരളത്തിൽ ഉള്ളതുകൊണ്ടാണ് ഇവിടെ വർഗീയ ശക്തികൾ തലപൊക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാഷ്ട്രീയം മാറുമ്പോള്‍ സാമൂഹ്യജീവിതം മാറുന്നു. അങ്ങനെ സമാധാനത്തിലേക്കും ശാന്തിയിലേക്കും മാറിയ ഒരു കേരളമാണ് ഒന്‍പതു വര്‍ഷത്തോളമായി ദേശീയ ശ്രദ്ധയിലുള്ളത്. വ്യത്യസ്ത വര്‍ഗീയ ശക്തികള്‍ക്ക് തരാതരം പോലെ വഴങ്ങിക്കൊടുക്കുന്നതും അവരുടെ ആനുകൂല്യത്തില്‍ അധികാരം നിലനിര്‍ത്തുന്നതുമായ ഭരണമല്ല കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കേരളം രാജ്യത്തിനുതന്നെ മാതൃകയാണ് എന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഇത് വികസന നേട്ടങ്ങളുടെയോ ക്ഷേമ നടപടികളുടെയോ സമൂഹോന്മുഖമായ നിയമനിര്‍മ്മാണങ്ങളുടെയോ കാര്യത്തില്‍ മാത്രമല്ല. സമൂഹത്തിന്റെ പൊതുസ്ഥിതിയുടെ കാര്യത്തിലും ഇത് ഇങ്ങനെ തന്നെയാണ്. കേവലമായ ക്രമസമാധാനത്തിന്റെ കാര്യത്തില്‍ മുതല്‍ സാമുദായികമായ സാഹോദര്യത്തിന്റെ വരെ കാര്യത്തില്‍ ഈ മുന്‍കൈ സ്ഥാനം കേരളത്തിനുണ്ട്.

ഒരൊറ്റ വര്‍ഗീയ സംഘര്‍ഷം പോലുമില്ലാത്ത നാട്. ജനപ്രതിഷേധങ്ങള്‍ക്കു നേര്‍ക്ക് ഒരു വെടിവെയ്പ്പു പോലുമില്ലാത്ത നാട്. പൊതുവില്‍ എല്ലാ തലത്തിലും സമാധാനം പുലരുന്ന നാട്. ഇത് എന്തുകൊണ്ട് ഇങ്ങനെയാവുന്നു? വര്‍ഗീയ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരും അവരുടെ ഉപജാപങ്ങളും ഇവിടെയില്ലേ? ഉണ്ട്. ക്രമസമാധാനം തകര്‍ത്തു സൈ്വരജീവിതം കലുഷമാക്കാന്‍ ശ്രമിക്കുന്ന ശക്തികളില്ലേ? ഉണ്ട്.
അതിന്റെ അടിസ്ഥാനത്തില്‍ ഛിദ്രശക്തികളെ തലപൊക്കാന്‍ അനുവദിക്കാത്ത നിശ്ചയദാര്‍ഢ്യവുമുള്ള ഒരു ഭരണം ഇവിടെയുണ്ട്. അതാണ്; അതു തന്നെയാണു വ്യത്യാസം. രാഷ്ട്രീയം മാറുമ്പോള്‍ സാമൂഹ്യജീവിതം മാറുന്നു. അങ്ങനെ സമാധാനത്തിലേക്കും ശാന്തിയിലേക്കും മാറിയ ഒരു കേരളമാണ് ഒന്‍പതു വര്‍ഷത്തോളമായി ദേശീയ ശ്രദ്ധയിലുള്ളത്.
വ്യത്യസ്ത വര്‍ഗീയ ശക്തികള്‍ക്കു തരാതരം പോലെ വഴങ്ങിക്കൊടുക്കുന്നതും അവരുടെ ആനുകൂല്യത്തില്‍ അധികാരം നിലനിര്‍ത്തുന്നതുമായ ഭരണമല്ല കേരളത്തിലുള്ളത്. വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഏതു ശക്തിയുടെ ഭാഗത്തുനിന്നായാലും ഉരുക്കുമുഷ്ടിയോടെ നടപടി എടുക്കുന്ന ഭരണമാണിവിടെ ഉള്ളത്. 'നിങ്ങള്‍ ഞങ്ങളുടെ വോട്ടുകൊണ്ട് അധികാരത്തില്‍ വന്നവരല്ലേ? ഇനിയും വരേണ്ടതല്ലേ, അതുകൊണ്ട് ഞങ്ങളുടെ ആളെ അങ്ങുവിട്' എന്ന് ഈ ഭരണത്തോടു കല്പിക്കാന്‍ കെല്‍പുള്ള ഒരു വര്‍ഗീയ ശക്തിയുമില്ല.
ഒന്‍പതു കൊല്ലങ്ങള്‍ക്കു മുമ്പ് അതായിരുന്നില്ല സ്ഥിതി. ഇതു തന്നെയാണു വ്യത്യാസം. പോലീസിനെ ന്യായയുക്തമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നത്. ഈ വ്യത്യാസം ജനങ്ങള്‍ക്കറിയാം; രാജ്യത്തിനാകെ അറിയാം. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലും കേരളം പൊതുവില്‍ മാതൃകയായി കണക്കാക്കപ്പെടുന്നു.
പ്രതിപക്ഷത്തിന്റെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള പ്രചാരണം മറ്റൊരു വഴിക്കാണ്. അത് എന്നും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ വ്യത്യാസം, അത് എവിടെയും വിലപ്പോവുകില്ല എന്ന സ്ഥിതി വന്നിരിക്കുന്നു എന്നതാണ്. ഇവിടെ, പോലീസ് മനുഷ്യത്വരഹിതവും കിരാതവുമായ രീതിയിലാണു പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ പ്രചരിപ്പിക്കുന്നു. പോലീസിന്റെ ഭാഗത്തു നിന്നുള്ള മനുഷ്യരാഹിത്യം കേരളത്തിലെവിടെയും ആര്‍ക്കും കാണാനാവില്ല', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications