കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപി ജയരാജനെതിരെ പാര്‍ട്ടി അന്വേഷണമില്ല; 'എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍'

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജന് എതിരെ സി പി ഐം എം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക തിരിമറി ആരോപണത്തില്‍ തത്കാലം പാര്‍ട്ടി അന്വേഷണമില്ല.

ഇന്ന് ചേര്‍ന്ന നിര്‍ണായക സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തന്റെ ഭാഗം ഇ പി ജയരാജന്‍ വിശദീകരിച്ചു എന്നാണ് സൂചന. അതേസമയം ആരോപണം ഉന്നയിച്ച പി ജയരാജന്‍ സി പി ഐ എമ്മിന് ആരോപണം എഴുതി നല്‍കിയോ എന്നതിലും വ്യക്തത വന്നിട്ടില്ല. നീണ്ട രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് പി ജയരാജന്‍ സി പി ഐ എം യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

1

കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനാണ് ഇ പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയത് എന്നാണ് സൂചന. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ ഇ പി ജയരാജന്‍ പക്ഷെ വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യറായില്ല. പകരം എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുകയായിരുന്നു ഇ പി ജയരാജന്‍ ചെയ്തത്.

പുതിയ വീട്, കാര്‍, സ്വര്‍ണാഭരണം... രാജയോഗം എന്നാല്‍ ഇതാണ്, പണം കുമിഞ്ഞുകൂടും; ഈ രാശിക്കാരാണോ..?പുതിയ വീട്, കാര്‍, സ്വര്‍ണാഭരണം... രാജയോഗം എന്നാല്‍ ഇതാണ്, പണം കുമിഞ്ഞുകൂടും; ഈ രാശിക്കാരാണോ..?

2

സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്വത്ത് സമ്പാദന വിഷയം പരാമര്‍ശ വിധേയമായി എന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ ചര്‍ച്ചകളിലേക്ക് കടന്നില്ല. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരിലെ വിവാദ റിസോര്‍ട്ട് ഇ പി ജയരാജന്റെയും കുടുംബത്തിന്റെയും പേരിലുള്ളതാണ് എന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വീട് തല്ലിപൊളിച്ചത് പൊളി ഫിറോസും സജ്‌നയും തന്നെയോ..? ഞങ്ങള്‍ കണ്ടതാണ്; വെളിപ്പെടുത്തലുമായി അയല്‍വാസികള്‍വീട് തല്ലിപൊളിച്ചത് പൊളി ഫിറോസും സജ്‌നയും തന്നെയോ..? ഞങ്ങള്‍ കണ്ടതാണ്; വെളിപ്പെടുത്തലുമായി അയല്‍വാസികള്‍

3

വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അന്വേഷണം വേണമെന്നുമായിരുന്നു പി ജയരാജന്റെ നിലപാട്. എന്നാല്‍ ഇ പി ജയരാജന്റെ വിശദീകരണം തേടിയ ശേഷം സംസ്ഥാനത്ത് തുടര്‍ നടപടി സ്വീകരിക്കാനാണ് സി പി ഐ എം പൊളിറ്റ് ബ്യൂറോ യോഗം നിര്‍ദേശിച്ചത്. ഇതിന് പിന്നാലെ ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണ് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.

'പെണ്ണുങ്ങളൊരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍, എന്തിനാണ് ലിപ്സ്റ്റിക്കിടുന്നത്'; വിവാദ പരാമര്‍ശവുമായി സുധീര്‍'പെണ്ണുങ്ങളൊരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍, എന്തിനാണ് ലിപ്സ്റ്റിക്കിടുന്നത്'; വിവാദ പരാമര്‍ശവുമായി സുധീര്‍

4

അടിസ്ഥാന രഹിതമായ ആരോപണമാണ് എന്നും തനിക്ക് റിസോര്‍ട്ടുമായി ബന്ധമില്ല എന്നം ആണ് ഇ പി ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തോട് വിശദീകരിച്ചിരുന്നത്. ഭാര്യ സഹകരണ സംഘത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച പണമാണ് റിസോര്‍ട്ടില്‍ നിക്ഷേപിച്ചിരിക്കുന്നത് എന്നും തെറ്റുകാരനായി ചിത്രീകരിക്കാന്‍ ചിലര്‍ ഗൂഢോലോചന നടത്തിയതായും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

English summary
There is no CPM investigation against EP Jayarajan in latest controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X