ഇതിലും ദയനീയമായ പതനമില്ല; രാഹുല്‍ ഗാന്ധി പറയുന്നത് വിശ്വസിക്കാന്‍ മനുഷ്യര്‍ അവശേഷിക്കുന്നില്ല
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസോ പറയുന്നത് വിശ്വസിക്കാന്‍ ഈ രാജ്യത്ത് മനുഷ്യര്‍ അവശേഷിക്കുന്നില്ലെന്നതിന്റെ തെളിവാണ് ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് പത്മജ കുറ്റപ്പെടുത്തി. ഒരു കാലത്ത് ബീഹാര്‍ ഭരിച്ച പാര്‍ട്ടിക്ക് ഇതിലും ദയനീയമായ പതനം സംഭവിക്കാനില്ല.
ആരുടെ കൈയില്‍ നിന്ന് പണം വാങ്ങിയിട്ടാണ് ഒരു രാജ്യത്തിന്റെ ഭരണഘടനാ സംവിധാനത്തെ ആകെ തകര്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചതെന്നും പത്മജ ചോദിച്ചു. രാഹുല്‍ ഗാന്ധിയെ ബിഹാറിലെ ജനങ്ങള്‍ അടിച്ചോടിച്ചെന്നും അവര്‍ പരിഹസിച്ചു. പത്മജയുടെ പോസ്റ്റിന് വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. തിന്ന ചോറ് മറക്കരുതെന്ന് നിരവധി പേര്‍ കമന്റ് ബോക്‌സിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്.

പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസോ പറയുന്നത് വിശ്വസിക്കാന്‍ ഈ രാജ്യത്ത് മനുഷ്യര്‍ അവശേഷിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബിഹാറില്‍ സംഭവിക്കുന്നത്. എന്‍ഡിഎ സഖ്യം ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കുകയാണ് ബിഹാറില്‍. രാഹുല്‍ ഗാന്ധിയുടെ വ്യാജ പ്രചാരണങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നു.
അതിലുമൊക്കെ ഏറെ തമാശ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലീഡ് ചെയ്യാനെങ്കിലും ആയത് ആറ് സീറ്റില്‍ മാത്രമാണ്. ഒരു കാലത്ത് ബീഹാര്‍ ഭരിച്ച പാര്‍ട്ടിക്ക് ഇതിലും ദയനീയമായ പതനം സംഭവിക്കാനില്ല. ഒരു രാജ്യത്തിന്റെ ഭരണഘടനാ സംവിധാനത്തെ ആകെ തകര്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുമ്പോള്‍ അത് ആരുടെ കൈയില്‍ നിന്ന് പണം വാങ്ങിയിട്ടാണ് എന്ന ചോദ്യമാണ് ബാക്കി ആകുന്നത്. രാജ്യത്തിന്റെ ജനാധിപത്യ തെരഞ്ഞെടുപ്പ് സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയെ ബിഹാറിലെ ജനങ്ങള്‍ അടിച്ചൊടിയ്ക്കുന്ന മനോഹര കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്
അന്തിമ കണക്കുകള്‍ വരുമ്പോള്‍ 89 സീറ്റുകളുമായി ബിജെപി വലിയ ഒറ്റകക്ഷിയായപ്പോള്‍ ജെഡിയു തൊട്ടു പിന്നിലുണ്ട്. 85 സീറ്റുമായി ജെഡിയുവും തൊട്ടുപിന്നിലുണ്ട്. ഫലം പുറത്തുവന്നതോടെ കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ക്ക് വലിയ വിമര്‍ശനമാണ് നേരിടുന്നത്.












Click it and Unblock the Notifications