സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുഹറം അവധിയില്ല; ഞായറാഴ്ച്ച മാത്രം അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധിയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍. മുന്‍ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെയാണ് അവധി. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ കലണ്ടറില്‍ ഞായറാഴ്ചയാണ് മുഹറം അവധിയായി കൊടുത്തിരിക്കുന്നത്.
ഇസ്ലാമിക കലണ്ടറിലെ ചന്ദ്രമാസ പിറവി പ്രകാരം ഈ വര്‍ഷം മുഹറം പത്തു വരുന്നത് ജൂലൈ ഏഴിനാണ്. അതിനാല്‍ തിങ്കളാഴ്ച പൊതു അവധി നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടിവി ഇബ്രാഹിം എംഎല്‍എ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഫയല്‍ ജനറല്‍ അഡ്മിസ്ട്രേഷന്‍ വിഭാഗത്തിന്റെ പരിഗണനയിലാണെന്നും ടിവി ഇബ്രാഹീം എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് അവധി ഇല്ലെന്ന സ്ഥിരീകരണമുണ്ടാകുന്നത്. തിങ്കളാഴ്ച്ച അവധി ഉണ്ടായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇതിനകം ഉത്തരവ് ഇറക്കുമായിരുന്നു.

മുഹറം അവധി തിങ്കളാഴ്ച ആയിരിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും. അതേസമയം മുഹറം 9, 10 പ്രമാണിച്ച് ജൂലൈ ആറ്, ഏഴ് തീയതികളില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകള്‍ക്കും ഓഫീസുകള്‍ക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ അറിയിച്ചു.












Click it and Unblock the Notifications