നേമത്ത് മൂവർണ്ണക്കൊടി പാറിക്കാൻ മുരളിയല്ലാതെ മറ്റാരുമില്ല കോൺഗ്രസിൽ; കുറിപ്പുമായി എ ജയശങ്കര്‍
തിരുവനന്തപുരം: സസ്പെന്‍സുകള്‍ക്ക് എല്ലാം വിരാമമിട്ട് നേമം മണ്ഡലത്തില്‍ കെ മുരളീധരന്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളു. ഈ സാഹചര്യത്തിലാണ് കെ മുരളീധരന്‍റെ മത്സരത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകനായ എ ജയശങ്കര്‍.
'1982ൽ കരുണാകരൻ അങ്കം വെട്ടി ജയിച്ച മണ്ഡലമാണ് നേമം. നാലു പതിറ്റാണ്ടിനിപ്പുറം അതേ നേമം തിരിച്ചു പിടിച്ചു മൂവർണ്ണക്കൊടി പാറിക്കാൻ മുരളിയല്ലാതെ മറ്റാരുമില്ല, കോൺഗ്രസിൽ'- ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
നേമത്ത് അങ്കം കുറിക്കാൻ കണ്ണോത്ത് മുരളീധരൻ!
വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ മുട്ടുകുത്തിച്ച, വടകരയിൽ പി ജയരാജനെ മലർത്തിയടിച്ച മുരളീധരൻ മുട്ടുവിറയ്ക്കാതെ കാലിടറാതെ ഇനി നേമത്തേക്കാണ്.

1982ൽ കരുണാകരൻ അങ്കം വെട്ടി ജയിച്ച മണ്ഡലമാണ് നേമം. നാലു പതിറ്റാണ്ടിനിപ്പുറം അതേ നേമം തിരിച്ചു പിടിച്ചു മൂവർണ്ണക്കൊടി പാറിക്കാൻ മുരളിയല്ലാതെ മറ്റാരുമില്ല, കോൺഗ്രസിൽ. കണ്ണോത്ത് കളരിയിൽ കച്ചകെട്ടി അടവ് പതിനെട്ടും പഠിച്ച അങ്കച്ചേകവനാണ് മുരളീധരൻ.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
അച്ഛനോളം വരില്ല, എങ്കിലും എന്തിനും പോന്ന പോരാളിയാണ്.
ഗുരുകാരണവന്മാരേ, കളരിപരമ്പര ദൈവങ്ങളേ, കണ്ണോത്ത് മുരളീധരൻ അങ്കത്തിനു പുറപ്പെടുകയാണ്, അനുഗ്രഹിക്കണേ. നേരങ്കം വെട്ടി ജയിച്ചു തറവാട്ടിൻ്റെ മാനം കാക്കാൻ തുണനിൽക്കണേ...
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications