പിണറായിക്കു പകരം പിണറായി മാത്രം, കടുംകൈ ചെയ്തവരോടും പൊറുത്തു, കുറിപ്പുമായി കെടി ജലീൽ
അസുഖബാധിതനായി ആശുപത്രിയിൽ കഴിയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പലവട്ടം തന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചുവെന്ന എംകെ മുനീറിന്റെ വാക്കുകൾ പങ്കുവെച്ച് കെടി ജലീൽ എംഎൽഎ. പിണറായിക്ക് പകരം അദ്ദേഹം മാത്രമേ ഉളളൂ എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കെടി ജലീൽ കുറിക്കുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചികിത്സയിൽ കഴിയുമ്പോഴടക്കം പിണറായി നടത്തിയ ഇടപെടലുകളുടെ ചൂണ്ടിക്കാട്ടുന്ന ജലീൽ അദ്ദേഹം രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം ആണെന്നും കുറിക്കുന്നു.
കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' പിണറായിക്കു പകരം പിണറായി മാത്രം! വ്യക്തിപരമായി ഏറ്റവും വലിയ ആക്രമണങ്ങളെ നേരിട്ടയാളാണ് സഖാവ് പിണറായി വിജയൻ. സത്യത്തിന്റെ ഒരംശം പോലുമില്ലാത്ത കള്ള ആരോപണങ്ങൾ. എന്നിട്ടും അവസരം കിട്ടുമ്പോൾ തിരിച്ച് അമ്പെയ്യാത്ത അപൂർവ്വം നേതാക്കളേ കേരളത്തിലുള്ളൂ. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ആ ഗണത്തിൽ പ്രഥമനായി എണ്ണാൻ കഴിയുന്ന വ്യക്തിയാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ.

കടുംകൈ ചെയ്തവരോടും ചതിച്ച് വീഴ്ത്താൻ ശ്രമിച്ചവരോടുമെല്ലാം അദ്ദേഹം മറക്കുകയും പൊറുക്കുകയും ചെയ്തു. രാഷ്‌ട്രീയ എതിരാളികളോട് ആത്മാർത്ഥമായ അടുപ്പം കാണിക്കുന്നതിൽ ലവലേശം പിശുക്ക് പിണറായി കാണിക്കാറില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അസുഖമായി കിടക്കുമ്പോൾ അദ്ദേഹത്തിൻ്റെ ചികിൽസയുമായി ബന്ധപ്പെട്ട് പല തവണ പിണറായി വിളിച്ച കാര്യവും കുടുംബത്തെ സമാശ്വസിപ്പിച്ച വിവരവും മകൻ ചാണ്ടി ഉമ്മൻ തന്നെ വെളിപ്പെടുത്തിയത് ആരും മറന്നു കാണില്ല.
കണ്ണൂരിലെ എക്കാലത്തെയും തൻ്റെ രാഷ്ട്രീയ എതിരാളിയായ മമ്പറം ദിവാകരൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത പിണറായി, വധൂവരൻമാരെ അനുഗ്രഹിച്ചത് മുൻ മന്ത്രി എ.കെ ബാലൻ എഫ്.ബിയിൽ കുറിച്ചിരുന്നു. മാണി സാറ് അസുഖമായി കിടന്നപ്പോഴും പിണറായിയിലെ മനുഷ്യ സ്‌നേഹിയെ നേർക്കുനേരെ നാം കണ്ടു. ഉമ്മൻചാണ്ടി സാറിനെയും, മാണി സാറിനെയും അനുസ്‌മരിച്ച് പിണറായി നിയമ സഭയിൽ ചെയ്ത പ്രസംഗങ്ങൾ മാത്രം മതി അദ്ദേഹത്തിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ അടുത്തറിയാൻ.
പിണറായിയെ ഏറ്റവുമധികം തേജോവധം ചെയ്ത എതിരാളികളോട് നേർക്കു നേരെ കാണുമ്പോൾ മിണ്ടാതെ പോകുന്ന പ്രകൃതക്കാരനല്ല പിണറായി. കോൺഗ്രസ് നേതാവ് കെ സുധാകരനെ ഫ്ലൈറ്റിൽ വെച്ച് കണ്ടപ്പോൾ ലോഹ്യം പറഞ്ഞത് സഹിക്കവയ്യാതെ അദ്ദേഹം നടത്തിയ പ്രതികരണവും മലയാളികൾ കേട്ടതാണ്. എൻ.കെ പ്രേമചന്ദ്രൻ എം.പിയോട് കടുത്ത രാഷ്‌ട്രീയ എതിർപ്പ് ഉണ്ടായിട്ടും അദ്ദേഹത്തിൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത പിണറായി, വാർത്തകളിൽ താരമായത് ആരും മറന്നു കാണില്ല.
എതിർ പക്ഷത്ത് നിൽക്കുന്ന രാഷ്‌ട്രീയ എതിരാളികളുടെ കുടുംബാംഗങ്ങളെ പ്രസംഗത്തിലോ എഴുത്തിലോ പരാമർശിക്കാൻ ഒട്ടും മുതിരാത്തയാളാണ് പിണറായി വിജയൻ. മുഖ്യമന്ത്രി മാത്രമല്ല, അദ്ദേഹത്തിൻ്റെ മകനും മകളും ഭാര്യയും, എന്തിനധികം ചെറുമകൻ പോലും അകാരണവും അന്യായവുമായി തെരുവുകളിലേക്ക് വലിച്ചിഴക്കപ്പെട്ട് മാധ്യമങ്ങളാലും വലതു നേതാക്കളാലും കടിച്ചു കീറപ്പെട്ടിട്ടും സമചിത്തതയോടെ അവയെ നേരിട്ട പിണറായി ഒരൽഭുത പ്രതിഭാസമാണ്.
ഡോ: എം.കെ മുനീർ കുറച്ചു സീരിയസായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരന്നപ്പോൾ നേരിട്ടും ഫോണിലും അദ്ദേഹത്തെയും കുടുംബത്തെയും വിളിച്ച് ആശ്വസിപ്പിച്ച കൂട്ടത്തിലും മുഖ്യമത്രി പിണറായി തന്നെയാണ് മുൻപന്തിയിൽ. മുനീർ സാഹിബിനെ കാണാൻ പോയപ്പോൾ സി.എം വിളിച്ച കാര്യവും അദ്ദേഹം പ്രകടിപ്പിച്ച പ്രത്യേക വാൽസല്യവും പങ്കുവെച്ചത് ഞാനോർക്കുന്നു. അത് സി.എച്ചിൻ്റെ മകൻ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്‌തു. രാഷ്‌ട്രീയ വിദ്യാർത്ഥികൾക്ക് പിണറായി വിജയൻ, ഏറ്റവും നല്ല ഒരു പാഠപുസ്‌തകമാണ്.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications