കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്‌ലിന്‍ കരാറില്‍ നിയമവിരുദ്ധമായി ഒന്നുമില്ല; ഫണ്ട് ലഭ്യമാക്കാത്തത് സര്‍ക്കാരുകളുടെ വീഴ്ച...

ഇടതു സര്‍ക്കാരിനെയടക്കം വിമര്‍ശിച്ചാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. 2002ലെ സര്‍ക്കാരിന്റെ വീഴ്ച കാരണമാണ് പദ്ധതി നടക്കാതെ പോയത്.

  • By Akshay
Google Oneindia Malayalam News

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിബിഐ വാദം ഖണ്ഡിച്ച് പിണറായി വിജയന്‍ ഹൈക്കോടതിയില്‍. കോടതി ചോദിച്ച ഒന്‍പത് ചോദ്യങ്ങള്‍ക്ക് 21 പേജിലാണ് പിണറായിയുടെ മറുപടി. ലാവ്‌ലിന്‍ കരാറില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ത്തുന്നതെന്നും പിണറായി വിജയന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ലാവ്‌ലിന്‍ ഫണ്ട് ലഭ്യമാക്കത്തതില്‍ സര്‍ക്കാരുകളുടെ വീഴ്ചയെന്നും സത്യവാങ്മൂലത്തില്‍ പിണറായി വ്യക്തമാക്കി. ഇടതു സര്‍ക്കാരിനെയടക്കം വിമര്‍ശിച്ചാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. 2002ലെ സര്‍ക്കാരിന്റെ വീഴ്ച കാരണമാണ് പദ്ധതി നടക്കാതെ പോയത്. ക്യാന്‍സര്‍ സെന്ററിന് പണം നല്‍കാമെന്ന് കരാറില്‍ ഇല്ലെന്നും പിണറായി വ്യക്തമാക്കി.

 അമിത താല്‍പ്പര്യം കാണിച്ചു

അമിത താല്‍പ്പര്യം കാണിച്ചു

എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി നടത്തിയ ഇടപാടിന്റെ വിവരങ്ങള്‍ അന്ന് വൈദ്യൂതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചുവെന്നും ലാവ്‌ലിന് കരാര്‍ നല്‍കാന്‍ പിണറായി അമിത താല്‍പര്യം കാണിച്ചുവെന്നും സിബിഐ ഹൈക്കോടതിയില്‍ വാദിച്ചു.

കുറ്റവിമുക്തനാക്കിയതിനെതിരെ

കുറ്റവിമുക്തനാക്കിയതിനെതിരെ

നേരത്തെ പിണറായി അടക്കമുള്ള ഒന്‍പത് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പ്രത്യേക പരിഗണന

പ്രത്യേക പരിഗണന

നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് ലാവ്‌ലിനുമായി ഉണ്ടാക്കിയത്. കമ്പനി പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നും സിബിഐ കോടതിയില്‍ അവതരിപ്പിച്ചു.

 ഹരീഷ് സാല്‍വ

ഹരീഷ് സാല്‍വ

പിണറായിക്കും മറ്റ് പ്രതികള്‍ക്കും എതിരെയുള്ള കുറ്റങ്ങളും തെളിവുകളും സാക്ഷിപട്ടികയും കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വ ഹാജരാകും.

English summary
There is nothing illegal in Lavlin says Pinarayi Vijayan in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X