Get Updates
Get notified of breaking news, exclusive insights, and must-see stories!

‌ 'കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം ഉണ്ടാകാൻ പാടില്ലായിരുന്നു, തർക്കത്തിൽ ഇടപെടില്ല'; പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലീം ലീഗ് നോതാവ് പികെ കുഞ്ഞാലിക്കുട്ടി. ഈ സമയത്ത് ഗ്രൂപ്പ് തർക്കം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മറ്റൊരു പാർട്ടിയുടെ ആഭ്യന്തരകാര്യത്തിൽ ലീഗ് ഇടപെടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ബ്ലോക്ക് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലുയർന്ന തർക്കം ഉണ്ടാവാൻ പാടില്ലാത്തതാണ്. കോൺഗ്രസ് ഇത് പരിഹരിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. മറ്റൊരു പാർട്ടിയുടെ കാര്യമാകുമ്പോൾ കാത്തിരിക്കാതെ വഴിയില്ലല്ലോ. പരിഹരിക്കുമെന്നാണ് വിശ്വാസം. പരിഹരിച്ചിട്ടുണ്ടല്ലോ', കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്ത നടപടിയേയും അദ്ദേഹം വിമർശിച്ചു.

kunhali

പറയുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ കേസെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ രീതി ജനാധിപത്യ വിരുദ്ധമാണ്. കേന്ദ്ര സർക്കാരിനും ഇതേ നിലപാടാണ്. ഇരുകൂട്ടരും മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് യു ഡി എഫ് ചർച്ച ചെയ്യും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം നിരവധി ആരോപണങ്ങൾ ഉയർത്തിയിരുന്നു. അന്നൊന്നും പ്രതിപക്ഷത്തിനെതിരെ കേസെടുത്തിട്ടില്ല.
എതിരാളികൾക്കെതിരെ കേസെടുക്കുന്നത് രാഷ്ട്രീയമായി സി പി എമ്മിന് തിരിച്ചടിയുണ്ടാക്കും. സർക്കാരിന്റെ നിലപാടിന് പൊതുസമൂഹത്തിന്റെ അംഗീകാരമില്ല', കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിണറായി സർക്കാർ അക്ഷരാർത്ഥത്തിൽ ഫാഷിസ്റ്റ് സർക്കാറായി മാറി-പികെ ഫിറോസ്

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കേസിൽ പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പികെ ഫിറോസ്. കേരളം ഭരിക്കുന്ന പിണറായി സർക്കാർ അക്ഷരാർത്ഥത്തിൽ ഫാഷിസ്റ്റ് സർക്കാറായി മാറിയിരിക്കുകയാണെന്ന് ഫിറോസ് കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ അതിന്റെ പ്രോ വേർഷനാണെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും ഫിറോസ് പറഞ്ഞു.

ഫിറോസിന്റെ വാക്കുകൾ- 'നരേന്ദ്ര മോദിക്കെതിരെ നിയമ പോരാട്ടം നടത്തിയ ടീസ്റ്റയെയും ആർ.ബി ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും ജയിലിലടച്ചു. രാഹുൽ ഗാന്ധിയെ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടി. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയെന്ന് മാത്രമല്ല വീട്ടിൽ നിന്ന് പോലും ഇറക്കി വിട്ടു. എന്നാൽ ലൈംഗിക പീഢന ആരോപണം നേരിടുന്ന ബ്രിജ്ഭൂഷൺ അടക്കം ഒട്ടേറെ ക്രിമിനലുകൾ ഭരണകക്ഷിയുടെ ആളുകളാണ് എന്ന ഒറ്റക്കാരണം കൊണ്ട് നിയമത്തിന്റെ മുന്നിൽ വരാതെ കൊഞ്ഞനം കുത്തി നടക്കുകയാണ്.

അത് അവിടത്തെ കാര്യം. എന്നാൽ ഇവിടെയോ? പരീക്ഷ എഴുതാതെ പാസായ, നിരവധി ക്രിമിനൽ കേസിൽ പ്രതിയായ എസ്.എഫ്.ഐ നേതാവിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്തു. വെട്ടുകിളി കൂട്ടങ്ങളുടെ അക്രമണം കാരണം അവർക്ക് അവസാനം എഫ്.ബി പ്രൊഫൈൽ പൂട്ടി പോകേണ്ടി വന്നു.
പ്രതിപക്ഷ നേതാവിനെ വിജിലൻസിനെ കൊണ്ട് അന്വേഷണം പ്രഖ്യാപിച്ച് ഭീഷണിപ്പെടുത്താൻ നോക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുത്തു. വിമർശിക്കുന്നവരെയും അഴിമതി പുറത്ത് കൊണ്ട് വരുന്നവരെയും വച്ച് പൊറുപ്പിക്കില്ല എന്നതാണ് ഇവിടുത്തെ നിലപാട്.

കേരളം ഭരിക്കുന്ന പിണറായി സർക്കാർ അക്ഷരാർത്ഥത്തിൽ ഫാഷിസ്റ്റ് സർക്കാറായി മാറിയിരിക്കുന്നു. കേന്ദ്രത്തിൽ അതിന്റെ പ്രോ വേർഷനാണെന്ന വ്യത്യാസം മാത്രമേയുള്ളൂ', ഫിറോസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+