കെ മുരളീധരന്റെ വഴിയടയുന്നു? കണ്‍വീനറെ മാറ്റുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചയില്ല: ഹസന്
കോഴിക്കോട്: പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ പദവികളില്‍ പുതിയ നിയമനങ്ങള്‍ വന്നതിന് പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും മാറ്റമുണ്ടാവുമെന്ന സൂചനയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ തീരുമാനം ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വടകര എംപിയായ കെ മുരളീധരന്റെ പേരാണ് മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് ഏറ്റവും ശക്തമായി ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ യുഡിഎഫ് കണ്‍വീനറെ മാറ്റുമെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്ന് നിലവിലെ കണ്‍വീനര്‍ എം എ ഹസ്സന് അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നില്ലെന്നും അദ്ദേഹം പറയുന്നു.

മുന്നണി കണ്‍വീനറെ മാറ്റുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ യാതൊരു വിധത്തിലുള്ള ചര്‍ച്ചയും നടക്കുന്നില്ലെന്നാണ് സിറാജിന് നല്കിയ അഭിമുഖത്തില്‍ എം എം ഹസ്സന് അഭിപ്രായപ്പെടുന്നത്. കെ പി സി സി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും മാറ്റിയതുപോലെ മുന്നണി കണ്‍വീനറേയും മാറ്റും എന്ന ചര്‍ച്ച നടത്തുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറയുന്നു.

യുഡിഎഫ് കണ്‍വീനറെ മാറ്റുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. എല്ലാം മാധ്യമ സൃഷ്ടി മാത്രമാണ്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നു എന്നതാണ് വാര്‍ത്തകള്‍. എന്നാല്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളാരും ഇത്തരമൊരു ആവശ്യവുമായി തന്നെ സമീപിച്ചിരുന്നില്ല.

അപ്രതീക്ഷിതമായിട്ടായിരുന്നില്ല പാര്‍ട്ടി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും മാറ്റിയത്. ദില്ലിയില്‍ നിന്നും ഹൈക്കമാന്‍ഡിന്റെ പ്രതിനിധികള്‍ സംസ്ഥാനത്ത് എത്തി ഇക്കാര്യത്തില്‍ എല്ലാവരോടുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചായിരുന്നു രണ്ട് പദവികളിലേക്കുമുള്ള നിയമനങ്ങള്‍ നടന്നതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ നിലവില സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനറെ മാറ്റുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അങ്ങനെ എന്തെങ്കിലും ഒരു ആലോചനയുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നും എംഎ ഹസന് പറഞ്ഞു. പുതിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രതികരണങ്ങളില്‍ തന്റെ ഇപ്പോഴത്തെ ശൈലി തുടരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുമായി സമീപകാലത്ത് ഉണ്ടായ വാക്ക് തര്‍ക്കം സുധാകരന് വലിയ രീതിയില്‍ ഗുണം ചെയ്തു. അദ്ദേഹത്തെ പ്രസിഡന്റാക്കിയതില്‍ എതിര്‍പ്പുള്ള വിഭാഗത്തിന്റെ കൂടി പിന്തുണ ഉറപ്പാക്കാന്‍ പിണറായി വിജയനുമായുള്ള വാഗ്വാദം വഴിയൊരുക്കി. സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്ത് വന്നത് മുതല്‍ സിപിഎം ഏറെ അസ്വസ്ഥമാണ്.

സുധാകരന്റെ വരവ് പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്ക് തീരെ ഇഷ്ടമായിട്ടില്ല. സുധാകരനോട് നേരത്തെ തന്നെ അവര്‍ക്ക് വൈരാഗ്യമുണ്ട്. അതാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ തന്നെ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസ്താവനയുമായി വന്നാണ് മുഖ്യമന്ത്രി സുധാകരനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ വിലപ്പെട്ട സമയം ഉപയോഗിച്ചു മറുപടി പറയേണ്ട ഒരു കാര്യമായിരുന്നില്ല അതെന്നും എംഎ ഹസന് അഭിമുഖത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് പിന്നാലെ പാര്‍ട്ടി സെക്രട്ടറിയും സുധാകരനെതിരെ രംഗത്ത് വന്നു. ചില കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐസ് സംസ്ഥാന സെക്രട്ടറിയും രംഗത്ത് വന്നു. ഇതെല്ലാം ആസൂത്രതമായ നീക്കമാണെന്നതില്‍ സംശയമില്ല. 50 വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല.

ഔദ്യോഗിക പത്രസമ്മേളനത്തെ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി ഉപയോഗിച്ചത് ദുരൂഹമാണ്. കൊവിഡ് പ്രതിരോധത്തിലടക്കം ഐക്യത്തോടെ മുന്നോട്ട് പോവേണ്ട വിലപ്പെട്ട സാഹചര്യമാണ് ഇത്. എന്നാല്‍ അപ്പോഴാണ് ഇത്തരം വിവാദങ്ങള്‍ നടക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതികരണം സുധാകരന് വ്യക്തിപരമായി ഗുണകരമായെന്നും എംഎം ഹസന് അഭിപ്രായപ്പെടുന്നു.
Recommended Video

പിണറായി വിജയന്റെ ശൈലി എല്ലാവര്ക്കും അറിയുന്നതാണ്. തിരഞ്ഞെടുപ്പ് സമയത്ത് പിആര്‍ ഏജന്‍സിയെ ഒക്കെ വെച്ച് അദ്ദേഹത്തെ മയപ്പെടുത്തി എടുത്തിരിക്കുകയാണ്. സുധാകരനും പിണറായിയും മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിക്കുന്നത് വ്യത്യസ്ത സാഹചര്യങ്ങളിലാണ്. കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റെയും നേതാക്കളോട് എന്തും ചോദിക്കാമെന്നാണ് ചില മാധ്യമപ്രവര്‍ത്തകര്‍ കരുതുന്നത് എന്നാല്‍ പിണറായിയോട് അങ്ങനെ ചോദിക്കുന്നില്ലെന്നും എംഎം ഹസന് പറയുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications