Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയവുമായി ബന്ധപ്പെട്ട ചർച്ച നടന്നിട്ടില്ല; മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും എംവി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എക്‌സൈസ്‌ നയത്തിൽ എന്തോ ചർച്ച നടന്നു എന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങൾ വസ്‌തുതയ്‌ക്ക്‌ നിരക്കുന്നതല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ സർക്കാരോ ഒന്നും ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ, എല്ലാം വ്യാജമായി തയ്യാറാക്കി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ശരിയായ നിലപാടല്ല. മദ്യനയത്തിൽ ഒരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ല. ചർച്ച പോലും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പണപ്പിരിവ്‌ നടത്തുന്നു എന്ന വ്യാജപ്രചരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതിന്‌ ശേഷം ഇത്തരത്തിലുള്ള കള്ളപ്രചരണങ്ങൾ വ്യാപകമാക്കുന്നു. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും വലിയ രീതിയിൽ ഈ പ്രചരണത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്‌ സത്യം. യു ഡി എഫിന്റെ കാലത്ത്‌ ബാർ ഉടമകൾക്ക്‌ വേണ്ടി എടുത്ത നിലപാടിന്റെ ആവർത്തനം തന്നെയാണ്‌ എൽ ഡി എഫ്‌ സർക്കാരും സ്വീകരിക്കുന്നത്‌ എന്ന തെറ്റിധാരണയിലാണ്‌ അവർ പെരുമാറുന്നത്‌.
2016 വരെ ലൈസൻസ്‌ ഫീസ്‌ 23 ലക്ഷം ആയിരുന്നത്‌ എൽ ഡി എഫ്‌ 35 ലക്ഷമായി വർധിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ജനങ്ങളുടെ താൽപര്യമാണ്‌ സർക്കാർ സംരക്ഷിക്കുന്നത്‌.

mv-171

യു ഡി എഫ്‌ കാലത്ത്‌ ഉണ്ടായിരുന്ന അത്ര മദ്യ ഉപഭോഗം ഇപ്പോഴില്ല. 96 ലക്ഷം കെയ്‌സിന്റെ കുവാണ്‌ ഉണ്ടായിട്ടുള്ളത്‌. ഉപഭോഗം വർധിക്കുകയല്ല, കുറയുകയാണ് ചെയ്തത് എന്നതാണ് സത്യം. വിദേശ നിർമിത മദ്യത്തിന്റെ വിൽപനയിലും കുറവുണ്ടായി. സർക്കാരിന്റെ വരുമാനത്തിൽ മദ്യ വരുമാനത്തിന്റെ പങ്കും കുറഞ്ഞു. സർക്കാരിന്റെ എതിരെ നടത്തുന്ന ആരോപനങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് എന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്', അദ്ദേഹം പറഞ്ഞു.

സർക്കാറിന്റെ മദ്യ നയത്തിലെ ഇളവിന് പകരമായി പണം പിരിച്ച് നല്‍കണമെന്ന് നിർദേശിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നതോടെയാണ് വീണ്ടും ബാർ കോഴ ആരോപണം ഉയർന്നത്. ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.ഒന്നാം തിയതിയിലെ ഡ്രൈ ഡെ ഒഴിവാക്കാനും ബാറുകളുടെ പ്രവർത്തി സമയം കൂട്ടുന്നതിന് ഒരോ ബാർ ഉടമയും രണ്ടര ലക്ഷം വീതം നല്‍കണമെന്നാണ് അനിമോന്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+