സമദാനിയെ കത്തികൊണ്ട് കുത്തിയിട്ടില്ല ?
കോട്ടക്കല്‍: മുസ്ലീം ലീഗ് എംഎല്‍എ അബ്ദുസമദ് സമദാനിക്ക് കത്തി കൊണ്ട് കുത്തേറ്റു എന്നത് വെറും ആരോപണം മാത്രമോ...? സാഹചര്യ തെളിവുകളും ആശുപത്രിയിലെ പരിശോധന റിപ്പോര്‍ട്ടുകളും വിരല്‍ ചൂണ്ടുന്നത് ഇത്തരം ഒരു നിഗമനത്തിലേക്കാണ്. അപ്പോള്‍ സമദാനി ലോകത്തോട് മുഴുവന്‍ കള്ളം പറയുകയായിരുന്നു എന്നൊരു സംശയവും ബാക്കിയാകുന്നു.
പള്ളി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചക്ക് ശേഷം സ്വകാര്യ സംഭാഷണത്തിനായി മുറിക്കകത്ത് കയറിയ കുഞ്ഞാവ ഹാജി തന്നെ അപ്രതീക്ഷിതമായി കത്തികൊണ്ട് കുത്തി എന്നാണ് സമദാനിയുടെ മൊഴി. ഒഴിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് വലിയ അപകടം ഉണ്ടാകാതിരുന്നതെന്നും സമദാനി പറയുന്നു.

സമദാനിയുടെ മൂക്കിനും നെറ്റിക്കും ഇടയിലാണ് മുറിവേറ്റിട്ടുള്ളത്. അധികം ആഴമില്ലാത്ത ചെറിയ മുറിവാണിത്. ഇവിടെ ത്വക്കിലും കട്ടി കുറവാണ്. സമദാനിയുടെ മൂക്കിന്റെ എല്ലിന് ചെറിയ പൊട്ടലും ഉണ്ട്. ഇക്കാരണങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ കത്തികൊണ്ട് നടത്തിയ ആക്രമണമാണോ എന്ന കാര്യം സ്ഥിരീകരിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്.
ഇതിനെ പിന്തുപണക്കുന്നതാണ് കുത്തി എന്ന ആരോപിക്കുന്ന കുഞ്ഞാവ ഹാജിയുടെ മൊഴി. താന്‍ പേപ്പര്‍ വെയ്റ്റ് കൊണ്ട് അടിക്കുകയാണ് ഉണ്ടായതെന്നാണ് കുഞ്ഞാവഹാജി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. കത്തികൊണ്ടാണോ സമദാനി ആക്രമിക്കപ്പെട്ടത് എന്ന കാര്യത്തില്‍ പോലീസിനും വ്യക്തതയില്ല.
കുഞ്ഞാവ ഹാജിയുടെ കയ്യില്‍ ആ സമയം കത്തിയുണ്ടായിരുന്നോ എന്ന കാര്യത്തില്‍ സമദാനിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകള്‍ ഒന്നും ഇല്ല. ഇനി കത്തികൊണ്ടല്ല , പേപ്പര്‍ വെയ്റ്റ് കൊണ്ടാണ് സമദാനി ആക്രമിക്കപ്പെട്ടതെങ്കില് പിന്നെന്തിനാണ് ഈ നുണകള്‍.
വലത് വശത്തെ ചില്ല് തകര്‍ത്ത് തന്റെ നെഞ്ചില്‍ തട്ടി ഇടത് വശത്തെ ചില്ല് തകര്‍ത്ത് കല്ല് തെറിച്ചുപോയി എന്ന് മുഖ്യമന്ത്രി പറഞ്ഞത് പോലെയാകുമോ സമദാനിയുടേയും കാര്യം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications